മോദിയെ ഭയന്ന് പളനിസ്വാമി..! തമിഴ്നാട്ടിലെ ആയുധം റെയ്ഡ്..!! അണ്ണാഡിഎംകെ കുളംതോണ്ടും..!!
ചെന്നൈ: അണ്ണാ ഡിഎംകെയുടെ അനിഷേധ്യ നേതാവായ ജയലളിതയുടെ മരണത്തെതുടര്‍ന്ന് പാര്‍ട്ടിയില്‍ രൂപം കൊണ്ട തമ്മില്‍ത്തല്ല് എല്ലാ അര്‍ത്ഥത്തിലും മുതലാക്കാന്‍ ശ്രമിച്ചത് കേന്ദ്രഭരണം കയ്യിലുള്ള ബിജെപി ആയിരുന്നു. ജയലളിത മരിച്ച അന്ന് രാത്രിയില്‍ തന്നെ പാര്‍ട്ടിയില്‍ നടന്ന അധികാരക്കൈമാറ്റത്തിന് പിന്നിലും കേന്ദ്ര ഇടപെടലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പനീര്‍ശെല്‍വം വഴി തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പക്ഷേ ഫലം കണ്ടില്ല. റെയ്ഡാണ് കേന്ദ്രഭരണം മുതലാക്കി ബിജെപിയുടെ പുതിയ ആയുധം.
Read Also: ടിപിയെ കൊന്നതിന് പിന്നില്‍ പിണറായി വിജയന്‍..!! രേഖകളുണ്ടെന്ന് രമ..! സിബിഐ അന്വേഷണം..!!
Read Also: ദുബായിലെ ബിസിനസ്സുകാരന്റെ ഫ്‌ളാറ്റ് നക്ഷത്രവേശ്യാലയം...!! വില്‍പനയ്ക്ക് പിഞ്ചുപെണ്‍കുട്ടികള്‍..!!

തമിഴ്നാട്ടിലെ മിക്ക മന്ത്രിമാരും ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സെക്രട്ടേറിയറ്റിലടക്കം റെയ്ഡ് നടന്നു. മാത്രമല്ല ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന് പിന്നാലെ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കപ്പെട്ടു.

കോടനാട് എസ്‌റ്റേറ്റില്‍ നടന്ന മോഷണത്തിനും കൊലപാതകത്തിനും പിന്നില്‍ കേന്ദ്രത്തിന്റെ റെയ്ഡ് ഭയക്കുന്ന പാര്‍ട്ടിയിലെ ഉന്നതരാണെന്ന ആരോപണമുണ്ട്.
ജയലളിതയുടെ സ്വത്ത് വിവരങ്ങളുടെ വിലപ്പെട്ട രേഖകള്‍ ആണ് ഇവര്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന.

എന്തായാലും റെയ്ഡില്‍ ഭയന്നിരിക്കുകയാണ് അണ്ണാഡിഎംകെ എന്നതിനുള്ള ഏറ്റവും പുതിയ തെളിവാണ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രി പളനിസ്വാമി നല്‍കിയിരിക്കുന്ന നിര്‍ദേശം. മോദിയെ കുറ്റം പറയുന്നത് നിര്‍ത്താനാണ് പളനിസ്വാമി പറഞ്ഞിരിക്കുന്നത്.

ഓപിഎസ് വിഭാഗവുമായുള്ള ലയനചര്‍ച്ചകള്‍ എങ്ങും എത്താത്ത സ്ഥിതിക്ക് കേന്ദ്രത്തെ വെറുപ്പിക്കാതിരിക്കുകയെന്നതാണ് എടപ്പാടി ലക്ഷ്യമിടുന്നത്. പനീര്‍ശെല്‍വത്തിന് ബിജെപി പിന്തുണയുണ്ടെന്നത് നേരത്തെ തന്നെ അണിയറ സംസാരങ്ങള്‍ ഉള്ളതാണ്.

റെയ്ഡിനെ ഭയന്നാണ് കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്നതില്‍ നിന്നും പളനിസ്വാമി പിന്മാറുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്നാണ് എഐഎഡിഎംകെയുടെ വിശദീകരണം.

പനീര്‍ശെല്‍വത്തെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പളനിസ്വാമിക്ക് കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദം കുറഞ്ഞേനേ. എന്നാല്‍ ലയന ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ പളനിസ്വാമിക്ക് പുതുവഴികള്‍ തേടിയേ മതിയാകൂ.












Click it and Unblock the Notifications