ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും യുഎപിഎ; വിമര്‍ശിച്ച് എഡിറ്റേഴ്സ് ഗില്‍ഡ്
ന്യൂഡല്‍ഹി: ത്രിപുരയിലെ കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ആശ്ചര്യം പ്രകടിപ്പിച്ചു. നേരത്തെ വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ത്രിപുര സന്ദര്‍ശിച്ച ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും യുഎപിഎ പ്രകാരം കേസെടുത്തത്. കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. അത് മറച്ചുവയ്ക്കാനാണ് ഇത്തരത്തില്‍ കേസെടുക്കുന്നതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ത്രിപുരയിലെ സംഭവങ്ങളില്‍ പ്രതികരിച്ച് വാര്‍ത്തകളും വീഡിയോകളും പങ്കുവച്ച 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെയും യുഎപിഎ ചുമത്തി. ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്തതാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീര സിങിനെതിരെ കേസെടുക്കാന്‍ കാരണം. കലാപത്തിന് കാരണം എന്ത് എന്നറിയാന്‍ സുതാര്യമായ അന്വേഷണം നടത്തുന്നതിന് പകരം വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ശിക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പകരം സുതാര്യമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

ത്രിപുരയില്‍ മുസ്ലിംകള്‍ക്കെതിരേ ഒക്ടോബറില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ മുസ്ലിങ്ങളെ ആക്രമിക്കുകയാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തെക്കുറിച്ച് വളച്ചൊടിച്ച വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു 102 സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ക്കെതിരെ ത്രിപുര പോലിസ് യുഎപിഎ ചുമത്തിയത്.
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍
ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് പോലീസ് ആരോപിച്ചിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പൊലീസ് നോട്ടീസ് അയച്ചു. വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നമ്പര്‍ 181 പ്രകാരം 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കും രണ്ട് യൂട്യൂബ് അക്കൗണ്ടുകള്‍ക്കുമാണ് നോട്ടിസ് അയച്ചത്.
ത്രിപുരയിലെ പനിസാഗര്‍ സബ് ഡിവിഷനിലാണ് വ്യാപക അക്രമം നടന്നത്. 3500 ഓളം പേരാണ് ഇവിടെ വിഎച്ച്പിയുടെ റാലിയില്‍ പങ്കെടുത്തതെന്ന് പോലീസ് ഓഫീസര്‍ ഷൗബിക് ദേയ് പറഞ്ഞു. ചംത്തില്ല ഭാഗത്തെത്തിയപ്പോള്‍ റാലിയിലുള്ളവര്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ശേഷം സമീപത്തെ മൂന്ന് വീടുകളും രണ്ട് കടകളും കൊള്ളയടിച്ചു. റോവ ബസാറിലെ രണ്ട് കടകള്‍ കത്തിക്കുകയും ചെയ്തു. മുസ്ലിം കടകളും വീടുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഇനി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications