കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകള്‍ കൊന്ന കോടീശ്വരനായ മകന്റെ സ്വത്തുക്കള്‍ തിരികെ വേണമെന്ന് ബന്ധുക്കള്‍ !!! തർക്കം മുറുകുന്നു

കഴിഞ്ഞ ആഴ്ചയാണ് ധില്ലനെ ഭാര്യ സീരത്ത് കൗര്‍ വെടിവെച്ച് കൊന്നത്.

  • By മരിയ
Google Oneindia Malayalam News

മൊഹാലി: മരുമകള്‍ വെടിവെച്ച് കൊന്ന മകന്റെ സ്വത്തുക്കള്‍ തിരികെ വേണമെന്ന് രക്ഷിതാക്കള്‍. ഏറെ കോളിളക്കം സൃഷ്ടിച്ച വ്യവസായി ഇഹാം സിംഗ് ധില്ലന്റെ സ്വത്തുക്കള്‍ തിരികെ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കഴിഞ്ഞ ആഴ്ചയാണ് ധില്ലനെ ഭാര്യ സീരത്ത് കൗര്‍ വെടിവെച്ച് കൊന്നത്. മൃതദേഹം സൂട്ട്‌കേസില്‍ ആക്കി ഉപേക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍ സൂട്ട് കേസ് ബിഎംഡബ്ലൂ കാറിലേക്ക് മാറ്റുന്നതിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കണ്ട് പോലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു.

പഞ്ചാബിലെ പ്രശസ്ത പൊതുപ്രവര്‍ത്തകന്‍ ജെസ്പാല്‍ സിംഗിന്റെ മകനാണ്.

ധില്ലന്റെ മരണം

സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയില്‍ ഉള്ളവരാണ് ധില്ലനും ഭാര്യ സീരത്തും. പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകളാണ് സീരത്ത്. 2000ത്തിലാണ് ഇരുവരും വിവാഹിതരാവുന്നത്. സീരത്ത് ധില്ലനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലാണ് സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാക്കിയത്.

തര്‍ക്കങ്ങള്‍

ബിസിനസ്സ് രംഗത്താണ് ധില്ലന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്ത് അദ്ദേഹത്തിന്റെ ബിസിനസ്സ് തകരാന്‍ തുടങ്ങി. ഇതാണ് കുടുംബ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത് എന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്.

വെടിവെച്ച് കൊന്നു

തര്‍ക്കത്തിന് ഒടുവില്‍ സീരത്ത് ധില്ലനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ സമയം ഇവരുടെ മക്കള്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ധില്ലന്റെ മൃതദേഹം സൂട്ട്‌കേസില്‍ ആക്കി ഉപേക്ഷിക്കാനായിരുന്നു സീരത്തിന്റെ പദ്ധതി.

പദ്ധതി പൊളിഞ്ഞു

സീരത്ത് മൃതദേഹം അടങ്ങിയ പെട്ടി ചുമന്ന് താഴെ എത്തിച്ചു. എന്നാല്‍ സൂട്ട്‌കേസില്‍ നിന്ന് രക്തം ഒഴുകുന്നത് ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കാണുകയായിരുന്നു. ഇയാള്‍ പോലീസിനെ വിവരം അറിയിയ്ക്കുകയായിരുന്നു. സീരത്ത് മുങ്ങിയെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വത്തുക്കള്‍

ധില്ലന്‍ സമ്പാദിച്ച ചില കെട്ടിടങ്ങളും, ഭൂസ്വത്തുക്കളും ഉണ്ട്. എന്നാല്‍ പലതും സീരത്തിന്റെ അമ്മയുടെ പേരിലാണ് ഉള്ളത്. ഇത് തിരികെ വേണമെന്നാണ് ധില്ലന്‍ ആവശ്യപ്പെടുന്നത്. ബിഎംഡബ്ലൂ കാര്‍ അമ്മായി അമ്മയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

English summary
Ekam’s body was found bundled in a suitcase in a BMW car outside the building on Sunday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X