മോദിയുടെ പദ്ധതി പൊളിച്ച് പശുക്കള്‍ മുങ്ങി, പെട്ടത് കഴുതകള്‍!! യുപിയില്‍ നാല്‍ക്കാലികള്‍ ജയിലില്‍

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് രസകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഒരു കേസില്‍ കുറ്റവാളികളായ കഴുതകളെ പോലീസ് ജയിലിലടച്ചു. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയതാണ് ഇവര്‍ക്കെതിരായ കുറ്റം. പ്രതികളായ കഴുതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ശുചിത്വ ഭാരതത്തിന്റെ ഭാഗമായ ചില പ്രവര്‍ത്തനങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്!!

ഉത്തര്‍ പ്രദേശിലെ ഒറായ് ജില്ലയിലാണ് ആശ്ചര്യപ്പെടുത്തിയ സംഭവം. സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജയിലിന് പുറത്ത് നട്ടുവളര്‍ത്തിയ ചെടികള്‍ കഴുതകള്‍ നശിപ്പിച്ചത്രെ. കുറ്റം ചെയ്തവരെ തേടി പോലീസിന് അധികനേരം പ്രയാസപ്പെടേണ്ടി വന്നില്ല. കുറ്റം ചെയ്ത ഭാവമില്ലാതെ പ്രതികള്‍ ധൈര്യപൂര്‍വം നില്‍കുന്നുണ്ടായിരുന്നു. ഉത്തര്‍ പ്രദേശ് പോലീസ് പ്രതികളെ പിടികൂടി ജയിലിലടച്ചു.. ആശ്ചര്യപ്പെടുത്തിയ സംഭവത്തെ കുറിച്ച് വിശദമാക്കാം...

കഴുതകള്‍ ചെയ്ത കുറ്റം

കഴുതകള്‍ ചെയ്ത കുറ്റം

സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി വിലപിടിപ്പുള്ള ചെടികളും തൈകളും ജയിലിന് പുറത്ത് വച്ചുപിടിപ്പിച്ചിരുന്നു ഉദ്യോഗസ്ഥര്‍. വലിയ തോട്ടമുണ്ടാക്കുന്നതിന്റെ ആദ്യപടിയായിട്ടായിരുന്നു ഈ നട്ടുവളര്‍ത്തല്‍. അലഞ്ഞുതിരിഞ്ഞു നടന്ന കഴുതകള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് നശിപ്പിച്ചത്. തോട്ടത്തിലെ മിക്ക ചെടികളും ഇവര്‍ അകത്താക്കി.

പശുക്കളും ആടുകളും രക്ഷപ്പെട്ടു

പശുക്കളും ആടുകളും രക്ഷപ്പെട്ടു

പ്രതികള്‍ക്ക് സംഭവത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ മുങ്ങാനും ശ്രമിച്ചില്ല. എങ്കിലും ചില മൃഗങ്ങള്‍ രക്ഷപ്പെട്ടിരുന്നു. പശുക്കളും ആടുകളുമാണ് രക്ഷപ്പെട്ടത്. കഴുതകള്‍ മാത്രം അവിടെ തന്നെ. അവര്‍ കുടുങ്ങുകയും ചെയ്തു.

ഇനി ഒരിക്കലും വരില്ല

ഇനി ഒരിക്കലും വരില്ല

ഒടുവില്‍ എട്ട് കഴുതകളാണ് ചെടി നശിപ്പിച്ച കേസില്‍ അകത്തായത്. മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം അവര്‍ പുറത്തിറങ്ങി. ഇനി ഈ ഭാഗത്തേക്ക് കഴുതകള്‍ എത്തില്ലെന്ന് ഉടമകളില്‍ നിന്നു പോലീസ് രേഖാമൂലം ഉറപ്പുവാങ്ങി. ഇനി വന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

50000 രൂപ നഷ്ടം

50000 രൂപ നഷ്ടം

കഴുതകളുടെ പരാക്രമം കാരണം ജയില്‍ അധികൃതര്‍ക്ക് 50000 രൂപ നഷ്ടമുണ്ടായതാണ് കണക്ക്. ഇനി ഈ കഴുതകള്‍ക്ക് ജയില്‍ പരിസരത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ഇക്കാര്യം ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്. കന്നുകാലികളെ കയറൂരി വിടുന്ന ഉടമകളെ പാഠംപഠിപ്പിക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശമെന്ന് പോലീസ് പ്രതികരിച്ചു.

ജയില്‍ സൂപ്രണ്ട് പറയുന്നത്

ജയില്‍ സൂപ്രണ്ട് പറയുന്നത്

സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജയില്‍ പരിസരത്ത് വിശാലമായ തോട്ടമുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു ജയില്‍ അധികൃതര്‍. ദില്ലിയില്‍ നിന്നും ആഗ്രയില്‍ നിന്നും വലിയ വില കൊടുത്ത് ചെടികളും തൈകളും കൊണ്ടുവന്നു. എന്നാല്‍ ആട്, പശു, കഴുത എന്നിവയുടെ ഒരുകൂട്ടം വന്ന് ഭൂരിഭാഗവും നശിപ്പിക്കുകയായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ വിശദീകരിച്ചു.

English summary
8 donkeys freed after three days in Orai jail for destroying plants

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്