കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയോട് ഇടഞ്ഞ് ഏക്നാഥ് ഗാഡ്സേ;പാർട്ടി വിടും? നേതാക്കൾക്ക് മുന്നറിയിപ്പ്! ചങ്കിടിപ്പോടെ നേതൃത്വം

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; മഹാരാഷ്ട്ര നിയമ നിർമ്മാണ കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 21 നാണ് നടക്കുക. ഏപ്രിൽ 24 ന് കാലാവധി അവസാനിച്ച 9 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അഞ്ച് സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യവും നാല് സീറ്റുകളിൽ ബിജെപിയും മത്സരിക്കും.

എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്

നാടകീയത നിറഞ്ഞ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനൊടുവിൽ ആശ്വാസത്തിലാണ് എംവിഎ സഖ്യം. രണ്ട് സ്ഥാനാർത്ഥികളെ നിർത്താനുള്ള കോൺഗ്രസിന്റെ തിരുമാനമായിരുന്നു സഖ്യത്തിനുള്ളിൽ ആശങ്കയ്ക്ക് വഴിവെച്ചത്. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഗാഡ്സെ നേതൃത്വത്തിനെതിരെ രംഗത്തെത്തി.വിശദാംശങ്ങളിലേക്ക്

9 സീറ്റുകൾ

9 സീറ്റുകൾ

9 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപി-3, എന്‍സിപി-3 കോണ്‍ഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകള്‍.ശിവസേനയും എൻസിപിയും തങ്ങളുടെ എംഎൽഎമാരുടെ എണ്ണത്തിന് അനുസരിച്ച് രണ്ട് സീറ്റുകളിലേക്കും കോൺഗ്രസ് ഒരു സീറ്റിലേക്കും മത്സരിക്കാനായിരുന്നു തിരുമാനം. എന്നാൽ കോൺഗ്രസ് രണ്ട് സീറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സഖ്യസർക്കാരിനെ ഞെട്ടിച്ചത്.

 ബിജെപിയിൽ പൊട്ടിത്തെറി

ബിജെപിയിൽ പൊട്ടിത്തെറി

എന്നാൽ പിന്നീട് കോൺഗ്രസ് തിരുമാനം മാറ്റി. ഇതോടെ ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവർ എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപിയിൽ പുതിയ പൊട്ടിത്തെറികൾക്കാണ് വഴിവെച്ചിരിക്കുന്നത്.

 ഞെട്ടിച്ച് പ്രഖ്യാപനം

ഞെട്ടിച്ച് പ്രഖ്യാപനം

സീറ്റ് പ്രതീക്ഷിച്ചിഇരുന്ന മുതിർന്ന നേതാക്കളെ ഞെട്ടിച്ച് കൊണ്ടായിരുന്നു ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾക്ക് പകരം പുതുമുഖങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. ഏക്നാഥ് ഗാഡ്സെ , പങ്കജ് മുണ്ടെ, ചന്ദ്രശേഖർ ഭവൻകുലെ എന്നിവർ പട്ടികയിൽ ഇടംപിടിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.എന്നാൽ പ്രവീൺ ദാത്‌കെ, അജിത് ഗോപ്ചേഡ്, ഗോപിചന്ദ് പടൽക്കർ, രഞ്ജിത് സിംഗ് മൊഹൈറ്റ് എന്നിവരെ മത്സരിപ്പിക്കാനാണ് ബിജെപി തിരുമാനിച്ചത്.

 ഗൂഡാലോചന

ഗൂഡാലോചന

ഇതാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. നടപടിയിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഏക്നാഥ് ഗാഡ്സെ രംഗത്തെത്തി. താൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഏക്നാഥ് ഗാഡ്സെ ആരോപിച്ചു.

 കബളിപ്പിച്ചു

കബളിപ്പിച്ചു

40 വർഷമായി താൻ ബിജെപിയിൽ. പുതിയ നേതാക്കൾ വേണ്ടി തങ്ങളെ നേതൃത്വം ഒഴിവാക്കിയെന്ന് ഗാഡ്സേ കുറ്റപ്പെടുത്തി. തങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചു. സംസ്ഥാനത്തുള്ള നാലോ അഞ്ചോ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ തെറ്റിധരിപ്പിക്കുകയാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച മുതിൿന്ന നേതാക്കളെ മാറ്റിനിർത്തുകയാണ്.

 ഒബിസി നേതാക്കളെ മാറ്റി നിർത്തുന്നു

ഒബിസി നേതാക്കളെ മാറ്റി നിർത്തുന്നു

ബഹുജൻ നേതാക്കളുടെ സഹായത്തോടെ വളർന്ന പാർട്ടി ഇപ്പോൾ ആസൂത്രിതമായി ഒബിസി നേതൃത്വത്തെ മാറ്റിനിർത്തുകയാണ്. തന്നെ നിയമസഭയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഫഡ്‌നാവിസും സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ഉറപ്പു പറഞ്ഞു, എന്നാൽ ഇപ്പോൾ സ്ഥാനാർത്ഥിത്വം ലഭിച്ചവർക്ക് നേരത്തേ തന്നെ സീറ്റ് ലഭിക്കുമെന്ന് വിവരം ലഭിച്ചിരുന്നുവെന്ന് ഗാഡ്സെ പറഞ്ഞു.

 കോൺഗ്രസ് ഓഫർ

കോൺഗ്രസ് ഓഫർ

മത്സരിപ്പിക്കാൻ കോൺഗ്രസ് തനിക്ക് ഓഫർ നൽകിയിരുന്നു. എന്നാൽ താൻ അതിനെ കുറിച്ച് ആലോചിച്ചില്ല. രാഷ്ട്രീയം കളിക്കണ്ട സമയമല്ലിത് ഗാഡ്സെ പറഞ്ഞു.ബിജെപി അധ്യക്ഷനുമായി താൻ ഉടൻ ചർച്ച നടത്തും. ഭാവി കാര്യങ്ങൾ അതിന് ശേഷം തിരുമാനിക്കുമെന്നും ഗാഡ്സെ പറഞ്ഞു. ഖാഡ്‌സെ, മുണ്ടെ, ബവാങ്കുലെ എന്നിവർ ബിജെപിയിലെ പിന്നാക്ക വിഭാഗത്തിന്റെ മുഖങ്ങളാണ്.

 വിമത സ്വരം ഉയർത്തി

വിമത സ്വരം ഉയർത്തി

ബിജെപിക്കുള്ളിൽ നേരത്തെ തന്നെ വിമത സ്വരം ഉയർത്തിയ നേതാവാണ് ഗാഡ്സെ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗാഡ്സെയ്ക്ക് മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയിരുന്നില്ല. തുടർന്ന് ബിജെപിക്ക് അധികാരം നഷ്ടപ്പെടുകയും കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സർക്കാർ ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഗാഡ്സേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

 എൻസിപിയിലേക്കെന്ന്

എൻസിപിയിലേക്കെന്ന്

ഗാഡ്സെ പിന്നീട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അദേഹം എൻസിപിയിലേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്നീട് ഭിന്നതകൾ പരിഹരിക്കുകയായിരുന്നു. അതേസമയം ഗാഡ്സെയുടെ ഇടച്ചൽ നിലവിൽ സംസ്ഥാന ബിജെപിക്കുള്ളിൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

 പരാജയപ്പെട്ടേക്കും

പരാജയപ്പെട്ടേക്കും

മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് അനുയായികൾക്കിടയിൽ വലിയ അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇവരുടെ പക്ഷത്തിലുള്ള എംഎൽഎമാർ എംഎൽസി തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കുകയോ ക്രോസ് വോട്ട് ചെയ്യുകയോ ചെയ്താൽ ഒരു സീറ്റിൽ ബിജെപി പരാജയപ്പെട്ടേക്കും.

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്

English summary
Eknath khadse about BJP leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X