കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ ഫുട്‌ബോള്‍ താരത്തെ വെടിവെച്ചു കൊലപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

സന്റാന: അന്താരാഷ്ട്ര ഫുട്‌ബോളില്‍ എല്‍ സാല്‍വദോറിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജഴ്‌സിയണിഞ്ഞ ആര്‍ഫ്രെദോ പച്ചീക്കോയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. സന്റാനയിലെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ വെച്ചായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു. പെട്രോള്‍ സ്‌റ്റേഷനിലുണ്ടായിരുന്ന പച്ചീക്കോയെ അക്രമി സമീപിക്കുകയും പൊടുന്നനെ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തല്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മുപ്പത്തിമൂന്നുകാരനായ പച്ചീക്കോ രാജ്യത്തിനുവേണ്ടി 86 തവണ കളത്തിലിറങ്ങി. 2013ല്‍ ഒത്തുകളി വിവാദത്തിന്റെ പേരില്‍ ഈ പ്രതിരോധനിരക്കാരന് ആജീവനാന്ത വിലക്ക് നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

murder

ബിസിനസ് തര്‍ക്കമോ അധോലോക ഇടപാടുകളോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഒത്തുകളിക്കുവേണ്ടി പക്കീക്കോയെ ബന്ധപ്പെട്ട മാഫിയകളെയും പോലീസ് സംശയിക്കുന്നുണ്ട്. അടുത്തിടെയാണ് ഹോണ്ടുറാസിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം അര്‍ണോള്‍ഡ് പെരാല്‍റ്റയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ് നടത്തവെയായിരുന്നു അര്‍ണോള്‍ഡിനെ കൊലപ്പെടുത്തിയത്. മൂന്നുമാസം പ്രായമായ മകള്‍ക്കുവേണ്ടി കുട്ടിയുടുപ്പുകള്‍ വാങ്ങാനെത്തിയതായിരുന്നു അര്‍ണോള്‍ഡും ഭാര്യയും. സംഭവത്തിലെ പ്രതിയെ പിന്നീട് പിടികൂടിയിരുന്നു. അടുത്തടുത്തു രണ്ടു ഫുട്‌ബോള്‍ താരങ്ങള്‍ വെടിയേറ്റുമരിച്ചത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

English summary
El Salvador's most capped footballer Alfredo Pacheco, Alfredo Pacheco murdered by gunman outside petrol station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X