Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ ആയുധ ശേഖരങ്ങളുമായി മദ്ധ്യവയസ്‌ക അറസ്റ്റില്‍

ലക്‌നോ: അമ്പലങ്ങളിലേക്ക് തീര്‍ത്ഥ യാത്ര നടത്തുന്ന മദ്ധ്യവയസ്‌കയില്‍ നിന്നും വന്‍ ആയുധശേഖരം പോലീസ് പിടിച്ചെടുത്തു. സബര്‍മതി എക്‌സ്പ്രസില്‍ ബീഹാറില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് പോവുകയായിരുന്ന ഷകുന്‍ ദേവി(55) എന്ന സ്ത്രീയില്‍ നിന്നാണ് റെയില്‍വെ പോലീസിന്റെ സഹായത്തോടെ ആയുധശേഖരം പിടിച്ചെടുത്തത്.

തീവണ്ടിയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇവരുടെ ബാഗില്‍ ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്നും താന്‍ സ്ഥിരമായി തീര്‍ത്ഥയാത്ര നടത്തുന്നവരാണെന്നുമായിരുന്നു ഇവര്‍ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

lucknow

നാലു തോക്കുകളും 90 കാട്രിഡ്ജുകളും 8 മാഗസിനുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ആയുധങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അഹമ്മദാബാദില്‍ കാത്തുനില്‍ക്കുന്നയാള്‍ക്ക് കൊടുത്താല്‍ 5000 രൂപ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. അമ്പലങ്ങളില്‍ പോകുന്നതിനായി ഭര്‍ത്താവ് പണം തരാറില്ല. അതിനാല്‍ വണ്ടിക്കൂലി തരാമെന്ന് ഒരാള്‍ പറഞ്ഞതിനാലാണ് പൊതി കൈമാറാന്‍ തയ്യാറായതെന്ന് സ്ത്രീ പറഞ്ഞു.

സമാന രീതിയില്‍ നേരത്തെ മൂന്നുതവണ പൊതി കൈമാറിയിട്ടുണ്ടെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. അഹമ്മദാബാദിലെ ഗുണ്ടാ മാഫിയകള്‍ക്കായി ബീഹാറിലെ മുംഗറില്‍ നിര്‍മിക്കുന്ന ആയുധങ്ങളാണ് ഇവയെന്ന് പോലീസ് സംശയിക്കുന്നു. മുംഗറില്‍ നിന്നാണ് യുപി, ബീഹാര്‍, ഛാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ ആയുധങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇവരുടെ ഇടപാടുകാരെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+