ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് ജനക്കൂട്ടം 63കാരിയുടെ തല വെട്ടി
ഗുവാഹത്തി: ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് ജനക്കൂട്ടം 63കാരിയുടെ തല വെട്ടി. പോനി ഒറാങ് എന്ന ആദിവാസി സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അസാമിലെ സോണിത്പൂര്‍ ജില്ലയിലുള്ള ഭിമാജുലി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കര്‍ബി ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇവിടെ നടക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.

ഭിമാജുലി ഗ്രാമത്തിലെ മനുഷ്യദൈവമായ അനിമ റോങ്ഖാനികഴിഞ്ഞ ദിവസം ഗ്രാമവാസികളെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തി. ഒറാങ് ഒരു ദുര്‍മന്ത്രവാദിനിയാണെന്നും അവര്‍ ഗ്രാമത്തിന് നാശം വിതയ്ക്കുമെന്നും പറഞ്ഞിരുന്നു
ഇത് വിശ്വസിച്ച ഇരുനൂറോളം ജനങ്ങള്‍ ഒറാങിന്റെ വീട്ടിലേക്ക് പോവുകയും അവരെ അവിടെ നിന്നും വലിച്ചിഴച്ച് അടുത്തുള്ള അരുവിയിലെത്തിക്കുകയും തുടര്‍ന്ന് തലവെട്ടി മാറ്റുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അനിമറോങ്ഖാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications