പാദസരത്തിനായി വയോധികയുടെ കാൽപാദം വെട്ടി മാറ്റി, കൊടും ക്രൂരത
ജയ്പൂർ: രാജസ്ഥാനിൽ വൃദ്ധയുടെ കാൽപാദം മുറിച്ച് മാറ്റി മോഷ്ടാക്കൾ. ജയ്പൂരിലെ ഗാൾട്ടയിലാണ് സംഭവം. കാലിൽ കിടന്ന പാദസ്വരം മോഷ്ടിക്കുന്നതിന് വേണ്ടിയാണ് മോഷണ സംഘം വൃദ്ധയെ ആക്രമിച്ചത്.
ഇവർക്ക് ഏകദേശം 100 വയസുണ്ടെന്ന് പോലീസ് പറയുന്നു. വ്യദ്ധയുടെ കാലുകൾ മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കഴുത്തിൽ കത്തികൊണ്ട് മുറി വേറ്റിട്ടുണ്ടെന്നും പോലീസ് പറയുന്നു. വനിത ഹോസ്റ്റലിൽ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാമ് രാജസ്ഥാനിൽ വീണ്ടും ക്രൂരമായ കുറ്റ കൃത്യം റിപ്പോർട്ട് ചെയ്യുന്നത്.

വയോധികയെ വീടിന് സമീപം കാൽ അറുത്ത് മാറ്റപ്പെട്ട നിലയിൽ സമീപവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തും. ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ടിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ഗെലോട്ട് ഭരണത്തിൽ സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ആരോപിച്ചു.
വയോധികയുടെ കാലുകൾ മുറിച്ച് മാറ്റിയ സംഭവം, വനിത ഹോസ്റ്റലിൽ വിദ്യാർഥിനി പീഡനത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പൂനവല്ലയുടെ വിമർശനം. ഗെലോട്ട് ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ബിജെപി ആരോപിച്ചു. കുറ്റവാളികളും ബലാത്സംഗക്കാരും കലാപകാരികളും എല്ലാം രാജസ്ഥാനിൽ ധൈര്യത്തോടെ മുന്നോട്ട് നീങ്ങുകയാണ്.ബലാത്സംഗങ്ങളുടെയും കുറ്റവാളികളുടെയും സർക്കാരാണ് ഇതെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
വിഷയത്തിൽ പ്രിയങ്കഗാന്ധിക്കെതിരെയും ബിജെപി വക്താവ് വിമർശനം ഉന്നയിച്ചു. അശോക് ഗെലോട്ടിനെതിരെ നടപടി വേണമെന്ന് പ്രിയങ്ക വാദ്ര ആവശ്യപ്പെടുമോയെന്നും പൂനവല്ല ചോദിച്ചു. എന്തുകൊണ്ടാണ് പ്രിയങ്ക ഇരകളെ കാണാൻ എത്താതെന്നും, എന്തിനാണ് മൌനം എന്നും പൂനവല്ല വിമർശിച്ചു.പ്രയങ്ക ഗാന്ധിക്ക് സെലക്ടീവ് പ്രതികണം ആണെന്നും ബിജെപി വക്താവ് പറഞ്ഞു.
'അശോക് ഗെലോട്ടിനെതിരെ നടപടി വേണമെന്ന് പ്രിയങ്ക വാദ്ര ആവശ്യപ്പെടുമോ?. എന്തുകൊണ്ടാണ് അവർ ഇരകളെ സന്ദർശിക്കാത്തത്. എട്ട് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ജയ്പൂരിൽ രണ്ട് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി. എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി മൌനം പാലിക്കുന്നത്- ഷെഹ്‌സാദ് പൂനവല്ല ചോദിച്ചു.












Click it and Unblock the Notifications