വീണ്ടും വെട്ടിലായി ബിജെപി; കൈയടിക്കിവച്ച മണ്ഡലം പോകുമോ എന്ന്ആശങ്ക, വരുണ്‍ഗാന്ധിക്കെതിരെ പുതിയ ആരോപണം
ലക്നൗ: ലഖിംപൂര്‍ ഖേരി സംഭവം വീണ്ടും ബിജെപിയുടെ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി കയറ്റി നാല് കര്‍ഷകരുള്‍പ്പെടെ മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയായതിനാല് ഈ സംഭവം ബിജെപിക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.
2002 മുതല്‍ ലഖിംപൂര്‍ ഖേരിയിലെ നിഘാസന്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് അആശിഷ് ആഗ്രഹിച്ചിരുന്നു. ഇതിനിടയിലാണ് കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് തന്റെ വാഹനം ഇചിട്ട് കയറി കര്‍ഷകര്‍ മരിക്കുന്നതും അതില്‍ മുഖ്യമപ്രതിയായി ആശിഷിനെ പിടിക്കുന്നതും.

ലഖിംപൂര്‍ ഖേരിയില്‍ സംഭവം നടക്കുമ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും, അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നും അശിഷ് മിശ്രയുടെ അഭിഭാഷകന് അവധേഷ് സിംഗ് പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിയുടെ മകനായതിനാലാണ് അദ്ദേഹം ഇപ്പോള്‍ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കര്‍ഷകരും, സിഖുകാരും അറെയുള്ള മണ്ഡലമാണ് ലഖിംപൂര്‍ ഖേരിയിലേത് ഇത്രയുംനാള്‍ ബിജെപിയുടെ കൈയിലുണ്ടായിരുന്ന കോട്ട പോകുമോ എന്ന ആശങ്കയുമുണ്ട്. ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ പിലിഭിത്തില്‍ അഞ്ച് ശതമാനവും ലഖിംപൂര്‍ ഖേരിയില്‍ മൂന്ന് ശതമാനവും സിഖുകാരാണ്. കൂടാതെ, പാലിയ, ഗോല നിഘസന്‍ എന്നീ മണ്ഡലങ്ങലില്‍ എട്ട് ശതമാനത്തിലേറെ സിഖുകാരുണ്ടെന്നാണ് കണക്കുകള്‍.

ലഖിംപൂര്‍ ഖേരി അക്രമത്തിനെതിരെ ആദ്യം മിതല്‍ ബിജെപി സര്‍ക്കാരിനെതിരെ രംഗത്ത് വന്ന രാഷ്ട്രീയ നേതാവാണ് ബിജെപി എംപിയായ വരുണ്‍ ഗാന്ധി. അദ്ദേഹത്തിന്റെ മണ്ഡലമാണ് ലഖിംപൂര്‍ ഖേരിക്കടുത്തുള്ള പിലിഭിത്ത്. പിലിഭിത്തിലെ എംപിയാണദ്ദേഹം. അദ്ദേഹം വോട്ടിന് വേണ്ടിയാണ് ബിജെപി നേതൃത്വത്തിനെതിരെയും സര്‍ക്കാരിനെതിരെ.ും രംഗത്ത് വന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിന് വിജയിക്കാന്‍ സിഖുകാരുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനാലാണ് തുടക്കം മുതല്‍ അദ്ദേഹം കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയതെന്നും നിഘാസാനിലെ ഒരു സിഖ് കര്ഷകന് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഖിംപൂര്‍ ഖേരി അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഇവിടത്തെ ബ്രാഹ്മണര്‍ക്കും, സിഖുകാര്‍ക്കുമിടയില്‍ പോരാട്ടം രൂക്ഷമാണ്. അക്രമത്തിന്റെ അന്വേഷണത്തില്‍ സിഖുകാര്ക്കനുകൂലമായാണ് നടപടിയെടുക്കുന്നതെന്നും കര്ഷകര്ക്കെതിരം അക്രമം നടത്തിയതിന് 13 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ തല്ലികൊന്നതിന് നാല് പേര് മാത്രമാണ് അറസ്റ്റിലായതെന്ന് അഖില ഭാരത ബ്രഹ്മണ മഹാസഭ നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം പൊലീസ് ആശിഷ് മിശ്രക്കും, അജയ് മിശ്രക്കും അനുകൂലമായാണഅ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ഷകരും ആരോപിക്കുന്നു. തങ്ങളെ അധികാരത്തിലെത്തിച്ചത് ബ്രാഹ്മണരുടെ വോട്ടാണെന്നും അവരെ കണ്ടില്ലെന്ന് നടിക്കാന്ഡ സാധിക്കില്ലെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

എല്ലാ കര്‍ഷകരും സിഖുകാരും തങ്ങള്ക്കെതിരല്ലെന്നും, അതില്‍ ചെറിയൊരു വിഭാഗം മാത്രമാണ് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സുനില്‍ സിംഗ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സിംഗ് പറഞ്ഞു. ആ സംഭവത്തില്‍ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആശിഷ് മിശ്രയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
Recommended Video

നവംബര്‍ 15നാണ് ആശിഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുന്നത്. തന്റെ കക്ഷിക്കെതിരെ ഒരു കേസും നിലനില്‍ക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞത്. മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണ് ഇതൊക്കെ നടക്കുന്നതും സംഭവ സ്ഥലത്ത് ആശിഷിന്റെ സാന്നിധ്യം പ്രോസിക്യൂഷന് സ്ഥിരീകരിച്ചിട്ടില്ലെന്നും അതിനാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിപ്രകാരം ഡ്രൈവര്‍ ഹരിഓം മിശ്രയുടെ അടുത്ത് ആശിഷ് മിശ്ര ഇരിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇടിച്ച വാഹന്തില് നിന്ന് പുറത്തേക്ക് വന്നത് സുമിത് ജെയ്സ്വാള്‍ എന്നയാളാണ് അതിനാല്‍ പരാതി തെറ്റാണെന്നും ആസിഷിന്റെ അഭിഭാഷകന് പറഞ്ഞു. ജനങ്ങള്‍ കാര്‍ അടിച്ച് പൊളിക്കുകയും ഡ്രൈവറുടെ കണ്ിന് പരിക്കേല്‍പ്പിച്ചതായും ജാമ്യാപേക്ഷയില്‍ പറയുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications