രാജ്യസഭ തെരഞ്ഞെടുപ്പ്: 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളില്‍ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: 56 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ മാസങ്ങളിലായി ഇതില്‍ 56 പേരുടെയും കാലാവധി പൂര്‍ത്തിയാവുകയാണ്. അതേസമയം 15 സംസ്ഥാനങ്ങളിലായിട്ടാണ് ഇത്രയും സീറ്റുകള്‍ ഉള്ളത്.
13 സംസ്ഥാനങ്ങളിലായിട്ടുള്ള അന്‍പത് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലായി ആറ് അംഗങ്ങളുണ്ട്. ഇവരുടെ കാലാവധി ഏപ്രില്‍ മൂന്നിനും അവസാനിക്കും. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. ഇവിടെ പത്ത് പേരുടെ കാലാവധി പൂര്‍ത്തിയാവും.

ബീഹാര്‍ 6, പശ്ചിമ ബംഗാള്‍ 5, മധ്യപ്രദേശ് 5, ഗുജറാത്ത് 4, കര്‍ണാടക 4, ആന്ധ്രപ്രദേശ് 3, തെലങ്കാന 3, രാജസ്ഥാന്‍ 3, ഒഡീഷ 3, ഉത്തരാഖണ്ഡ് 1, ഛത്തീസ്ഗഡ് 1, ഹരിയാന 1, ഹിമാചല്‍ പ്രദേശ് 1, എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളുടെ എണ്ണം. ആറ് വര്‍ഷമാണ് രാജ്യസഭ അംഗങ്ങളുടെ കാലാവധി.
രാജ്യസഭയിലെ മൂന്നിലൊരു ഭാഗം അംഗങ്ങള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്ഥാനമൊഴിയും. ഓരോ നിയമസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ് രാജ്യസഭ അംഗത്തിന് വോട്ട് ചെയ്യുക. ഇവരാണ് അംഗത്തെ തെരഞ്ഞെടുക്കുന്നതും. ഇവര്‍ക്ക് ഏത് സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ലഭിക്കുക.












Click it and Unblock the Notifications