വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് ബൈക്ക് റാലി അവസാനിപ്പിക്കണം: പുതിയ നിയന്ത്രണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂർ മുമ്പ് തന്നെ ബൈക്ക് റാലികൾ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. ഏപ്രിൽ- മെയ് മാസങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾക്ക് തിങ്കളാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബൈക്ക് റാലികൾ ദുരുപയോഗം ചെയ്യാമെന്ന് കണ്ടാണ് നീക്കമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസത്തിലോ/അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസത്തിനും മുമ്പായോ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളിൽ ചില സാമൂഹിക വിരുദ്ധർ ബൈക്കുകൾ ഉപയോഗിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് കത്തിൽ അണ്ടർ സെക്രട്ടറി സഞ്ജീവ് കുമാർ ഒപ്പുവെച്ച കത്തിൽ പറയുന്നത്. ഇക്കാര്യം കർശനമായ പാലിക്കുന്നതിനായി സ്ഥാനാർത്ഥികൾ / രാഷ്ട്രീയ പാർട്ടികൾ, കമ്മീഷന്റെ നിരീക്ഷകർ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരെയും ഇക്കാര്യം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
Recommended Video
പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ മാർച്ച് 27 മുതൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും ഫലങ്ങൾ മെയ് 2 ന് പ്രഖ്യാപിക്കുകയും ചെയ്യും. കഴിഞ്ഞ ഏതാനും ആഴ്ചകളായി തൃണമൂൽ കോൺഗ്രസും ബിജെപി ബംഗാളിൽ ബൈക്ക് റാലികൾ നടത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മാർച്ച് 7 ന് ബൈക്ക് റാലിയുമായി സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. നിശ്ചിത പരിധി കവിഞ്ഞ് പങ്കെടുക്കുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് എതിർ പാർട്ടികളും പരാതി നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നീക്കം.
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications