കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ നടപടി വൈകിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ ആദ്യവാരമാണ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ താന്‍ തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് ഒരാള്‍ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് കമ്മീഷന്‍ തന്നെ ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നാണ്.

പിണറായി വിജയന്‍ എന്ന നേതാവിനെ താന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു.. വൈറലായി കുറിപ്പ്പിണറായി വിജയന്‍ എന്ന നേതാവിനെ താന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു.. വൈറലായി കുറിപ്പ്

പശ്ചിമബംഗാള്‍ ഫോറം ഫോര്‍ മെന്റല്‍ ഹെല്‍ത്ത് പ്രസിഡന്റ് മഹേന്ദ്ര സിംഗ് ഏപ്രില്‍ 20ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെ എഴുതി, താന്‍ മോദിക്കെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃക പെരുമാറ്റച്ചട്ടത്തിലെ 23ാം അധ്യായത്തിലെ 227ാം പേജിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പറയുന്നു, പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നത് എസ്എംഎസിലൂടെയും കോള്‍ സെന്ററിലൂടെയും പരാതിക്കാരനെ അറിയിക്കാവുന്നതാണ്. പരാതിയില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ പരാതിക്കാരന് പരിശോധിക്കാവുന്നതാണ്. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തനം നടത്തണം. എല്ലാ പരാതികളും കൃത്യമായും വേഗത്തിലും കൈകാര്യം ചെയ്യണം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും മോദിക്കെതിരെ നടപടിയെടുക്കാത്തത് മനപ്പൂര്‍വമാണോ?

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും മോദിക്കെതിരെ നടപടിയെടുക്കാത്തത് മനപ്പൂര്‍വമാണോ?

നടപടിയെടുത്തില്ലെന്നതിനെ കുറിച്ച് ഒരു തരത്തിലും മറുപടി നല്‍കാത്തതെന്താണെന്ന് സിംഗ് ചോദിച്ചു. ഏപ്രില്‍ 14നാണ് സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് താന്‍ പരാതി നല്‍കിയത്. പരാതിയില്‍ നടപടിയെടുക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് എന്ത് ന്യായീകരണമാണ് നല്‍കാനുള്ളത്? പരാതിയില്‍ നടപടി എടുക്കുന്നതില്‍ കാലതാമസം വരുത്തിയതില്‍ അവര്‍ തന്നെയല്ലേ ഉത്തരവാദികള്‍? അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആദ്യ പരാതി നല്‍കിയത് ഏപ്രില്‍ 9ന്, റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏപ്രില്‍ 14ന്

ആദ്യ പരാതി നല്‍കിയത് ഏപ്രില്‍ 9ന്, റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏപ്രില്‍ 14ന്

മോദിക്കെതിരെ ഏപ്രില്‍ 9ന് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ഏപ്രില്‍ 12ന് പരാതി ഓര്‍മ്മിപ്പിച്ച് കൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും വീണ്ടും കത്തയച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നടപടിയെടുക്കാമെന്ന് മറുപടി ലഭിച്ചു. എന്നാല്‍ അതിന് ശേഷം പരാതിയുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഡിഫോള്‍ട്ട് ആയാണ് കാണിക്കുന്നത്. ഏപ്രില്‍ 13ന് പരാതി ഓര്‍മ്മിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും എഴുതി. ഇത്തവണ ചില കണ്‍ട്രോള്‍ റൂം നമ്പറുകള്‍ നല്‍കിയെങ്കിലും ആ നമ്പറുകളില്‍ ചിലത് സ്വിച്ച് ഓഫും ചില നമ്പറുകളില്‍ വിളിച്ചപ്പോള്‍ ആരും എടുത്തതുമില്ല.

പരാതിയില്‍ നടപടിയെടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് സിംഗ് ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു.

പരാതിയില്‍ നടപടിയെടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് സിംഗ് ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു.


ഏപ്രില്‍ 15ന് സിംഗിന് തിരഞ്ഞെടുപ്പ് ഡയറക്ടര്‍ ഫോണ്‍ വിളിച്ച് പരാതി പരിഹരിക്കപ്പെടുമെന്ന് ഉറപ്പു നല്‍കി. അതേ വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലില്‍ നിന്ന് പരാതി തള്ളിയതായി സന്ദേശം ലഭിച്ചത്. കൂടാതെ പരാതിയില്‍ സ്വീകരിച്ച നടപടിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചതുമില്ല.

പരാതി പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനത്തെ കുറിച്ച്

പരാതി പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനത്തെ കുറിച്ച്

ഏപ്രില്‍ 16ന് സിംഗ് അയച്ച മൂന്നാമത്തെ ഓര്‍മപ്പെടുത്തല്‍ കുറിപ്പില്‍ പ്രധാനമന്ത്രി എങ്ങനെയാണ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതെന്നതിനെ കുറിച്ചും വ്യക്തമായി എഴുതി. ഇന്ത്യയുടെ സൈനീക നേട്ടങ്ങള്‍ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്. ചത്തീസ്ഗഡിലെ ബലോദ്ബസാറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബാലക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് സംസാരിച്ചതാണ് സിംഗ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാതൃക പെരുമാറ്റച്ചട്ടത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാണ്

 ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച എംസിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച എംസിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

'വോട്ടര്‍മാരുടെ ജാതി / മതപരമായ വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. നിലവിലുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയോ അല്ലെങ്കില്‍ പരസ്പര വിദ്വേഷമുണ്ടാക്കുകയോ അല്ലെങ്കില്‍ ജാതികള്‍ / കമ്മ്യൂണിറ്റികള്‍ / മത-ഭാഷാ / ഭാഷാ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാകുന്ന സമ്മര്‍ദം ഉണ്ടാക്കുകയോ ചെയ്‌തേക്കാവുന്ന പ്രവൃത്തികള്‍ പാടില്ല. പൊതുജീവിതം, നേതാക്കള്‍ അല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതം എന്നിവ വിമര്‍ശിക്കരുത്. പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍, സംഗീതം തുടങ്ങിയവ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ക്ഷേത്രങ്ങളോ മസ്ജിദുകളോ ചര്‍ച്ച് / ഗുരുദ്വാരകളോ തുടങ്ങിയ ആരാധന സ്ഥലങ്ങള്‍ ഉപയോഗിക്കരുത്.
സ്ഥാനാര്‍ത്ഥികള്‍ / പ്രചാരകര്‍ / രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രചരണത്തിനായി പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോട്ടോയോ, പ്രതിരോധ വ്യക്തികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോയോ, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കരുത്.

English summary
Election commission delays action against Narendra Modi on violation of Model Code of Conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X