വിവിപാറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന് ചര്‍ച്ചയ്ക്ക് വഴങ്ങുന്നില്ല; ഇവിഎമ്മിനെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ മോക് പോളില്‍ ബിജെപി അധിക വോട്ട് ലഭിച്ചത് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് പോകും. കേരളത്തില്‍ സംഭവിച്ച കാര്യമാണിത്. എല്ലാത്തിനും പ്രശ്നം ഇവിഎമ്മാണെന്ന് ഞങ്ങള്‍ പറയാന്‍ കാരണമതാണ് വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടര്‍മാര്‍ക്ക് കൈമാറണം.
പ്രത്യേക ബോക്സില്‍ വോട്ടര്‍മാര്‍ക്ക് ആ വിവിപാറ്റ് നിക്ഷേപിക്കാം. ആ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം മോക്പോളിലെ അധിക വോട്ടിനെ ചൊല്ലി ഇന്ന് സുപ്രീം കോടതിയിലും കടുത്ത വാദങ്ങളാണ് നടന്നത്. എന്നാല്‍ അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാര്‍ മാത്രമാണെന്നും അത് പെട്ടെന്ന് പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റാണെന്നും, അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
റിട്ടേണിംഗ് ഓഫീസര്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതായും, വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ മോക്പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോള്‍ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചിരുന്നു. ബിജെപിക്ക് മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് അധികമായി ഒരു വോട്ട് ലഭിച്ചുവെന്നാണ് ഏജന്റിന്റെ ആരോപണം.
അതേസമയം കാസര്‍കോട്ടെ വിവിപാറ്റ് പ്രശ്നത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറും വിശദീകരണവുമായി രംഗത്തെത്തി. വിവിപാറ്റ് പ്രശ്നത്തില്‍ പരാതി പരിശോധിച്ചുവെന്നും, ആരോപണം ഉന്നയിച്ച ഏജന്റുമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ഇമ്പശേഖര്‍ പറഞ്ഞു.
പ്രശ്നം കണ്ട മെഷീനില്‍ പരിശോധന നടത്തി. ആയിരം വോട്ട് ചെയ്ത് നോക്കി, ഏജന്റുമാര്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
നേരത്തെ സുപ്രീം കോടതിയില്‍ കടുത്ത വാദങ്ങളാണ് വിവിപാറ്റ് ഹര്‍ജിയില്‍ നടന്നത്. ഡിജിറ്റല്‍ ഡാറ്റയില്‍ കൃത്രിമത്വം നടത്താനാവുമെന്ന് കേസിലെ ഹര്‍ജിക്കാരനായ മലയാളി സാബു സ്റ്റീഫന്‍ വാദിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധി വിവിപാറ്റിന്റെയും വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക വശങ്ങള് കോടതിയില്‍ നേരിട്ട് വിശദീകരിച്ചു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ











Click it and Unblock the Notifications