എസ്ബിഐയുടെ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, എസ്ബിഐ നല്‍കിയ വിവരങ്ങല്‍ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെയാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള അന്തിമ തിയതിയായി സുപ്രീം കോടതി നല്‍കിയിരുന്നത്.
ആദ്യ ഭാഗ്യത്തില്‍ ബോണ്ട് വാങ്ങിയവരുടെയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവരങ്ങളാണ് ഉള്ളത്. അതേസമയം അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ പേര് പട്ടികയില്‍ ഇല്ല. ഇലക്ട്രല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച പാര്‍ട്ടി ബിജെപിയാണ്.

മൂന്ന് തരത്തിലാണ് ബോണ്ടുകള്‍ ഉള്ളത്. ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയാണിത്. അതേസമയം ലിസ്റ്റ് നോക്കി ഏത് കമ്പനി, വ്യക്തികള്‍ എന്നിവര്‍ ആര്‍ക്കൊക്കെ സംഭാവന നല്‍കിയെന്ന് കണ്ടെത്താനാവില്ല. ഐടിഎസ്, എയര്‍ടെല്‍, സണ്‍ഫാര്‍മ, ഇന്‍ഡിഗോ, എംആര്‍എഫ്, വേദാന്ത, മുത്തൂറ്റ് ഫിനാന്‍സ്, ഡിഎല്‍എഫ്, അംബുജാ സിമന്റ്‌സ്, നവയുഗ എന്നീ കമ്പനികളുടെ പേരുകള്‍ തിരഞ്ഞെടുപ്പ്കമ്മീഷന്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലുണ്ട്.
ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത് ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പിആറാണ്. 1368 കോടിയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. രണ്ടാം സ്ഥാനത്ത് മേഘ എഞ്ചിനീയറിംഗാണ്. 966 കോടിയുടെ ബോണ്ടുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്.
410 കോടിയുമായി ക്വിക് സപ്ലൈ ചെയിന്‍ ലിമിറ്റഡാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് വേദാന്ത ലിമിറ്റഡാണ്. 400 കോടിയാണ് ഇവരുടെ സംഭാവന. ഹാല്‍ദിയ എനര്‍ജി 377 കോടിയുടെ ഇലക്ട്രല്‍ ബോണ്ടും വാങ്ങിയിട്ടുണ്ട്. ആറാം സ്ഥാനത്തുള്ള ഭാരത് ഗ്രൂപ്പ് 247 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.
എസ്സല്‍ മൈനിംഗ് 224 കോടിയുടെയും ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 22 കോടി, കെവെന്റര്‍ ഫുഡ്പാര്‍ക്ക് ഇന്‍ഫ്ര, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് ബാക്കി ഉള്ളവരുടെ സംഭാവനകള്‍ അതേസമയം ഫ്യൂച്ചര്‍ ഗെയിമിംഗ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണ്.












Click it and Unblock the Notifications