കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട്; രാഹുൽ ഗാന്ധിയുടെയും അമിത് ഷായുടെയും വിമാനത്തിൽ വരെ പരിശോധന!
ബെംഗളൂരു: കർണാടകയിൽ നിയമസസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകളും ശക്തമാക്കി. മെയ് 12 ന് കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും കർണാടകയിൽ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന ശക്തമാക്കിയത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും സ്വകാര്യ വിമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ബാംഗലൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയിലെ ഹുബ്ബളി വിമാനത്താവളത്തിലിറങ്ങിയ പ്രത്യേക വിമാനങ്ങളിലായിരുന്നു പരിശോധന.

അമിത് ഷായും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തിയിട്ടുണ്ട്. എന്നാൽ ഇത് സ്വാഭാവിക നടപടിയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. പരിശോധനയ്ക്ക് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ ധർവാദ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബിജെപിയും കോൺഗ്രസും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ ബിജെപി പണം നൽകി വോട്ടർമാരെ സ്വാദീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് എത്തിയിരുന്നു. അമിത് ഷാ മൈസൂരുവിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കുടുംബത്തിൽ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിടും നൽകിയിരുന്നു.












Click it and Unblock the Notifications