'നവംബർ 22ന് മുൻപ് തന്നെ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കും, 17 ഇന പരിഷ്‌കാരങ്ങൾ നടപ്പാക്കും'; ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) വിജയകരമായും കൃത്യസമയത്തും പൂർത്തിയാക്കിയ ബ്ലോക്ക് ലെവൽ ഓഫീസർമാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ തന്റെ പ്രസംഗം ആരംഭിച്ചത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. സിഇസി ഗ്യാനേഷ് കുമാർക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സിന്ധു, വിവേക് ജോഷി എന്നിവരും ബിഹാർ സന്ദർശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ബിജെപി, കോൺഗ്രസ്, ജെഡി(യു), ആർജെഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനുമായിരുന്നു ഈ സന്ദർശനം.

ഛത് പൂജയുടെ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച താൽപര്യങ്ങൾ പരിഗണിക്കുകയും വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്‌തിരുന്നു കമ്മീഷൻ. 243 അംഗ നിയമസഭയുടെ കാലാവധി നവംബർ 22-ന് അവസാനിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ സാങ്കേതികവിദ്യ നവീകരിക്കുകയും വോട്ടർമാർക്കുള്ള എല്ലാ സേവനങ്ങൾക്കും വിവരങ്ങൾക്കുമായി ഒരു പോർട്ടൽ ആരംഭിക്കുകയും ചെയ്‌തതായി കമ്മീഷണർ പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 17 പുതിയ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഓരോ പോളിംഗ് ബൂത്തിലും 1200 വോട്ടർമാർ, ബൂത്ത് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകൾ, ഇവിഎമ്മിൽ കളർ ഫോട്ടോ, ബൂത്തിൽ ഫോണിന് നിയന്ത്രണം എന്നിങ്ങനെയുള്ള പരിഷ്‌കാരങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കാൻ കൂടിയാണ് തീരുമാനം. കൂടാതെ വെബ് കാസ്‌റ്റിംഗ് എല്ലാ ബൂത്തുകളിലും നടപ്പാക്കാനും ധാരണയായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നവംബർ 22ന് മുമ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ബിഹാറിൽ 243 പൊതു മണ്ഡലങ്ങളുണ്ട്. നവംബർ 22-ന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഴുവൻ സംഘവും രണ്ട് ദിവസമായി ബിഹാറിലുണ്ട്; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബിഹാർ പോലീസ് അഡ്‌മിനിസ്ട്രേഷൻ, എൻഫോഴ്സ്മെന്റ് ഏജൻസികളുടെ തലവന്മാർ, നോഡൽ ഓഫീസർമാർ എന്നിവരുമായി കമ്മീഷൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്‌ചകൾ നടത്തി.
സംസ്ഥാന ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി സംവദിക്കുകയും ചെയ്‌തു. ബിജെപി, കോൺഗ്രസ്, ജെഡി(യു), ആർജെഡി, സിപിഐ(എംഎൽ) ലിബറേഷൻ, സിപിഐ(എം), സിപിഐ, ലോക് ജനശക്തി പാർട്ടി (റാം വിലാസ്), ബഹുജൻ സമാജ് പാർട്ടി, ആം ആദ്‌മി പാർട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ ചർച്ചകളിൽ പങ്കെടുത്തു.
കമ്മീഷന്റെ പ്രസ്‌താവന അനുസരിച്ച്, മിക്ക രാഷ്ട്രീയ പാർട്ടികളും ഛത് പൂജയ്ക്ക് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു. ഈ മാസം അവസാനം നടക്കുന്ന ബിഹാറിലെ പ്രധാന ഉത്സവമാണ് ഛത് പൂജ. കൂടാതെ, തിരഞ്ഞെടുപ്പ് പ്രക്രിയ പരമാവധി കുറഞ്ഞ ഘട്ടങ്ങളിൽ" പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നതായാണ് വിവരം.
ഈ വർഷം ഒക്ടോബർ 25 മുതൽ 28 വരെയാണ് ഛത് പൂജ ആഘോഷിക്കുന്നത്. ദീപാവലിക്ക് ആറ് ദിവസത്തിന് ശേഷമാണ് ഛത് ആഘോഷിക്കുന്നത്, ഇത് ബിഹാറിൽ വലിയ പ്രാധാന്യമുള്ള ആഘോഷമാണ്. ഈ സമയത്ത് സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന പലരും ആഘോഷങ്ങൾക്കായി വീട്ടിലേക്ക് മടങ്ങിയെത്താറുണ്ട്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രാദേശിക പങ്കാളിത്തം വർധിപ്പിച്ച് വോട്ടർമാരുടെ എണ്ണം കൂട്ടുമെന്നാണ് വിലയിരുത്തൽ.
ശക്തമായ ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രധാന പങ്കാളിത്തമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അവർ സജീവമായി പങ്കെടുക്കണമെന്നും ഗ്യാനേഷ് കുമാർ ഊന്നിപ്പറഞ്ഞു. പോളിംഗ്, കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് ആഘോഷങ്ങളിൽ വോട്ടർമാരോടൊപ്പം ചേരാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തെറ്റിദ്ധാരണകളെ ഫലപ്രദമായി ചെറുക്കുന്നതിന് ആവശ്യമെങ്കിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും അവരോട് നിർദ്ദേശിച്ചു. ഇത് തിരഞ്ഞെടുപ്പിനെ കൂടുതൽ സുതാര്യമാക്കും എന്നാണ് കരുതുന്നത്.
ബിഹാറിലെ 243 അംഗ നിയമസഭയുടെ കാലാവധി നവംബർ 22നാണ് അവസാനിക്കുക. ഛത് പൂജയ്ക്ക് തൊട്ടുപിന്നാലെ ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020-ൽ കോവിഡ് വ്യാപന വെല്ലുവിളികൾക്കിടയിലും നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടന്നിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ












Click it and Unblock the Notifications