Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ 15 കാരന്‍ മടങ്ങിയെത്തി, ഗര്‍ഭിണിയായ അധ്യാപിക അറസ്റ്റില്‍ സംഭവം...

ചെന്നൈ: 23കാരിയായ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ 15കാരനായ വിദ്യാര്‍ത്ഥി ഒടുവില്‍ മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി. കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥിയും അധ്യാപികയും ഒളിവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിദ്യാര്‍ത്ഥി അമ്മയോടൊപ്പം മടങ്ങിപ്പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. കുട്ടിയുടെ ആഗ്രഹം അനുസരിച്ച് അമ്മയ്‌ക്കൊപ്പം വിടാന്‍ ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു.

ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന 15കാരന്‍ പത്താം തരം പരീക്ഷയുടെ അവസാന ദിവസമാണ് അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയത് . വീട്ടില്‍ നിന്ന് പതിനായിരം രൂപയും അറുപത് പവന്‍ സ്വര്‍ണവും വിദ്യാര്‍ത്ഥി എടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത് .

Elope

പ്ബ്‌ളിക്ക് ബൂത്തുകളിലൂടെയാണ് കുട്ടിയും അധ്യാപികയും ബന്ധുക്കളെ വിളിച്ചിരുന്നത്. ഇത്തരം കോളുകള്‍ ട്രേസ് ചെയ്ത് തിരുപ്പൂരില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. അധ്യാപിക ഇപ്പോള്‍ ഗര്‍ഭിണിയാണ് . ഇവര്‍ക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമ (പോക്‌സോ) പ്രകാരവും കേസെടുക്കുകയും ചെയ്തു . തിരൂപ്പൂരിലെ ഒരു മില്ലില്‍ ജോലി ചെയ്തായിരുന്നു ഇരവരും ജീവിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+