ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, കുപ്‌വാരയിൽ രണ്ട് ഭീകരർ അറസ്‌റ്റിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. "ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു, കൊല്ലപ്പെട്ടയാൾ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല" ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പുൽവാമയിലെ അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിലെ തോട്ടങ്ങളിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിവെപ്പ് ഏറെ നേരം തുടർന്നു. ഇതുവരെ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് സുരക്ഷാ സേനയിലെ ആർക്കും തന്നെ പരിക്ക് ഉണ്ടായിട്ടില്ല.

മറ്റൊരു സംഭവത്തിൽ, ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേന ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഘടകത്തിന്റെ പ്രവർത്തനം തകർക്കുകയും രണ്ട് തീവ്രവാദിളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
പിടിയിലായ പെർവൈസ് അഹമ്മദ് ദാർ, ഷൊക്കത്ത് അഹമ്മദ് ഷെർഗുജ്‌രി എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും സിആർപിഎഫിന്റെയും ടീമുകൾക്കൊപ്പം പോലീസും സംയുക്തമായി ടുട്ടിഗുണ്ട് വനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ കൂടുതൽ അറസ്‌റ്റുകളും, ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികളും ഉണ്ടവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
അടുത്തിടെ ദർംസാലിലെ ബാജിമാൽ പ്രദേശത്ത് നദ ഏറ്റുമുട്ടലിൽ അഫ്‌ഗാനിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ ഒരു ഉന്നത ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെടുകയും, സുരക്ഷാ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞയാഴ്‌ച രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സൈന്യത്തിന്റെയും പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തുന്നതിടയിൽ വെടിവെപ്പുണ്ടാവുകയായിരുന്നു.












Click it and Unblock the Notifications