'മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണം'; പോലീസ് മെസ്സിലെ ഭക്ഷണവുമായി പൊട്ടിക്കരഞ്ഞ് യു.പി കോൺസ്റ്റബിൾ
ഫിറോസാബാദ്: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍.മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് പോലീസുകാരന്‍റെ പരാതി. ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ ഇദ്ദേഹം ചോദിക്കുന്നു.
പോലീസ് കോണ്‍സ്റ്റബിളായ മനോജ് കുമാറാണ് കയ്യില്‍ പിടിച്ച പ്ലേറ്റിലെ റൊട്ടിയും കറിയും ചൂണ്ടിക്കാട്ടി റോഡില്‍നിന്ന് കരയുന്നത്. 'ശരിയായ ഭക്ഷണക്രമം ലഭിച്ചില്ലെങ്കിൽ പോലീസുകാർ എങ്ങനെ പ്രവർത്തിക്കും'-പാത്രത്തിലെ കറി ചൂണ്ടികാണിച്ചും, റൊട്ടി ഉയര്‍ത്തിക്കാട്ടിയും അദേഹം ചോദിക്കുന്നു. മറ്റൊരു പോലീസുകാരന്‍ ഇയാളുടെ അടുത്തെത്തി സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട് .
Constable Manoj Kumar speaks to the media. Says he tried reaching out to the SP but got no response. Later, he came out in public with his grievance over the quality of food. pic.twitter.com/rz8iJ2io7n
— Piyush Rai (@Benarasiyaa) August 10, 2022

കുറച്ചുദിവസം മുമ്പാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായുള്ള അലവന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ലഭിക്കുന്നത് ഇത്രയും മോശമായ ഭക്ഷണമാണെന്നും പോലീസുകാരന്‍ പറയുന്നു.പുറത്ത് വിട്ട മറ്റൊരു വീഡിയോയില്‍ റൊട്ടിയുമായി ഇദേഹം റോഡിന്‍റെ ഡിവൈഡറില്‍ ഇരിക്കുന്നത് കാണം.മോശം ഭക്ഷണം സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.

എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല.'പരാതി പറയുമ്പോള്‍ ഭീക്ഷണിപ്പെടുത്തുകയാണ്. ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പറയും' മനോജ് കുമാര്‍ വീഡിയോയില്‍ പറയുന്നു.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായിരുന്നു.നിരവധി പേരാണ് മനോജ് കുമാറിന്‍റെ വീഡിയോ പങ്കുവെച്ചത്.സംഭവം വിവാദമായതോടെ വിശദീകരണവുമായി യുപി പോലീസ് രംഗത്തെത്തി. പരാതിയേക്കുറിച്ച് അന്വേഷിക്കുമെന്നായിരുന്നു ഫിറോസാബാദ് പോലീസിന്‍റെ ട്വീറ്റ് .

ഭക്ഷണത്തേക്കുറിച്ച് പരാതിപറഞ്ഞ കോണ്‍സ്റ്റബില്‍ മനോജ് കുമാറിനെ വിവിധ കാരണത്തിന്റെ പേരില്‍ 15 തവണ ശിക്ഷിച്ചതാണെന്നും ട്വീറ്റില്‍ പറയുന്നു.
പോലീസുകാർക്കുള്ള പോഷകാഹാര അലവൻസിൽ 25 ശതമാനം വർധന നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കും വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്കും 25 ശതമാനം ഡയറ്റ് അലവൻസ് വര്‍ധനവ് കൊടുക്കും എന്നായിരുന്നു പ്രഖ്യാപനം.

റാങ്ക് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുക എന്നായിരുന്നു പ്രസ്താവന. കോൺസ്റ്റബിൾ, മുതൽ ഇൻസ്‌പെക്ടർ റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ റാങ്ക് അനുസരിച്ച് 1,200 രൂപ മുതൽ 1,600 രൂപ വരെ പോഷകാഹാര അലവൻസുകൾ നിലവിൽ നൽകുന്നുണ്ടെന്നും പ്രസ്താവനയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിൽ സംസ്ഥാന സർക്കാർ അതീവ ശ്രദ്ധാലുവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications