ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമം, മുംബൈ എംപിയുടെ ബന്ധുവിനെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. മുംബൈ നോര്‍ത്ത് വെസ്റ്റ് എംപി രവീന്ദ്ര വായ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പാണ്ഡില്‍ക്കര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗോറെഗാവിലെ ബൂത്തില്‍ വെച്ചാണ് പാണ്ഡില്‍ക്കര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥനായ ദിനേഷ് ഗൗരവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൗണ്ടിംഗ് സെന്ററുകളില്‍ മൊബൈല്‍ ഫോണിന് നിരോധനമുണ്ട്. എന്നാല്‍ പാണ്ഡില്‍ക്കര്‍ ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാണുകയും, ഇത് റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയുമായിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍ വന്റായ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ഫോണ്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തുറക്കാന്‍ ഒടിപി ജനറേറ്റ് ചെയ്യാനായിരുന്നു ഇയാള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള എംപിയാണ് രവീന്ദ്ര വായ്ക്കര്‍.
ശിവസേന ഉദ്ധവ് വിഭാഗത്തിലെ അമോല്‍ ഗജാനന്‍ കീര്‍ത്തീക്കറെയാണ് വായ്ക്കര്‍ പരാജയപ്പെടുത്തിയത്. പക്ഷേ വെറും 48 വോട്ടിനായിരുന്നു ജയം. ഇതോടെ വലിയ വിവാദവും ഉയര്‍ന്നിരുന്നു. കോടതിയില്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുമെന്ന് ഉദ്ധവ് താാക്കറെ പറഞ്ഞിരുന്നു.
ഈ സീറ്റിലെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും സ്ഥാനാര്‍ത്ഥികളില്‍ പലരും പരാതികള്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. പാണ്ഡില്‍ക്കര്‍ക്ക് ഇയാള്‍ മൊബൈല്‍ ഫോണ്‍ കൈമാറിയെന്നാണ് ആരോപണം. ദിനേഷ് ഗുരാവ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇയാളുടെ കൈവശം ഇവിഎം തുറക്കുന്നതിനുള്ള ഒടിപി ജനറേറ്റ് ചെയ്യുന്ന മൊബൈല്‍ ഫോണുണ്ടായിരുന്നു. സാധാരണ ബൂത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കുക. മറ്റാര്‍ക്കും ഉപയോഗിക്കാന്‍ അനുമതിയില്ല. എന്നാല്‍ ദിനേഷ് അനധികൃതമായി ഫോണ്‍ പാണ്ഡില്‍ക്കര്‍ക്ക് നല്‍കുകയായിരുന്നു.
അതേസമയം പാണ്ഡില്‍ക്കറുടെയും ദിനേഷിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒടിപി ഉണ്ടാക്കുന്നതിനായി ഈ ഫോണ്‍ ഉപയോഗിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പാണ്ഡില്‍ക്കാര്‍ ഈ ഫോണ്‍ രാവിലെ മുതല്‍ വൈകീട്ട് നാലര വരെ ഉപയോഗിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ഈ ഫോണില്‍ നിന്ന് കോള്‍ ചെയ്തിരുന്നതായി പാണ്ഡില്‍ക്കര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
നിയമപ്രകാരം ഈ ഫോണുകള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറേണ്ടതുണ്ട്. എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇവ കൈമാറിയില്ലെന്നും പോലീസ് അന്വേഷിക്കും. ഇതിനായി മുന്നംഗ ടീമിനെ മുംബൈ പോലീസ് നിയോഗിച്ചിരിക്കുകയാണ്. പോലീസ് ഈ ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്തിലെ സിസിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നല്‍കുന്നില്ലെന്ന് ശിവസേന യുബിടി നേതാവ് ആദിത്യ താക്കറെ ആരോപിച്ചു.












Click it and Unblock the Notifications