കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല; മുന്‍ സൈനികന്‍ ജീവനൊടുക്കി

ഏറെനാളായി വിഷാദരോഗത്തിന് അടിമയായിരുന്നു രാകേഷ് ചന്ദ്. മികച്ച ചികിത്സ ലഭിക്കാനായി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ ശ്രമിച്ചിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ചികിത്സയ്ക്ക് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍ സിപിആര്‍പിഎഫ് സൈനികന്‍ ജീവനൊടുക്കിയതായി വീട്ടുകാര്‍. ആഗ്ര സ്വദേശിയായ രാകേഷ് ചന്ദ് യാദവ്(54) ആണ് വെടിവെച്ച് ആത്മഹത്യ ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനമാണ് സൈനികന്റെ ജീവനെടുത്തതെന്ന് കുടുംബം ആരോപിച്ചു.

ഏറെനാളായി വിഷാദരോഗത്തിന് അടിമയായിരുന്നു രാകേഷ് ചന്ദ്. മികച്ച ചികിത്സ ലഭിക്കാനായി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കറന്‍സി നിരോധനത്തെ തുടര്‍ന്ന് നിയന്ത്രണമുള്ളതിനാല്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ശനിയാഴ്ച സൈനികന്‍ ജീവനൊടുക്കിയത്.

suicide

വെടിയൊച്ചകേട്ട് താന്‍ പിതാവിന്റെ മുറിയിലെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് യാദവിന്റെ മകന്‍ ഭുവന്‍ പറയുന്നു. 1990ല്‍ കാഴ്മീരില്‍ സര്‍വീസിലിരിക്കുമ്പോള്‍ തീവ്രവാദികളുമായി ഏറ്റമുട്ടുയിരുന്നു. അഞ്ചുതവണ വെടിയേറ്റതോടെ ജോലി മതിയാക്കി തിരിച്ചുവരികയായിരുന്നെന്നും മകന്‍ പറഞ്ഞു.

സൈനികന്റെ മരണം വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. ഇതുവരെയായി 80ല്‍ അധികംപേര്‍ കറന്‍സി നിരോധനത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരാണ് ഇതിന് ഉത്തരവാദികളെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ദില്ലിയില്‍ ഇതുസംബന്ധിച്ച് പ്രതിഷേധം നടത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.

English summary
Ex-CRPF man in Agra commits suicide, family blames demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X