കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 'തമിഴ്നാട്' മോഹത്തിന്‍റെ ചിറകരിയാന്‍ രാഹുലിന്‍റെ ' മാസ് മൂവ്'! രണ്ടാം മണ്ഡലം?

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ അമേഠി പക്ഷേ ഇത്തവണ രാഹുലിന് സുരക്ഷിതമായേക്കില്ലെന്നാണ് പാര്‍ട്ടിയുടെ തന്നെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ രാഹുല്‍ മറ്റൊരു സുരക്ഷിത മണ്ഡലം കൂടി തേടുകയാണ്.

കേരളത്തിലെ വയനാട്ടില്‍ നിന്ന് അദ്ദേഹം മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രാഹുലിന്‍റെ രണ്ടാം മണ്ഡലം തമിഴ്നാട്ടിലായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 രണ്ടാം മണ്ഡലം

രണ്ടാം മണ്ഡലം

അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ സ്മൃതി ഇറാനിയും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തില്‍ രാഹുല്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു. മാത്രമല്ല ഇത്തവണ അമേഠിയില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് സ്മൃതി ഇറാനി.

 ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യയില്‍

ബിജെപിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പ്രചരണം കൊഴുപ്പിക്കുകയാണ്.ഇതോടെയാണ് അമേഠിയെ കൂടാതെ മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്.

 ബിജെപിയുടെ സ്വപ്നങ്ങള്‍

ബിജെപിയുടെ സ്വപ്നങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം ദക്ഷിണേന്ത്യയില്‍ നിന്ന് വേണമെന്നാണ് നേതാക്കളുടെ ആവശ്യം.ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തടയാന്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

 പ്രതീക്ഷ തകര്‍ന്ന്

പ്രതീക്ഷ തകര്‍ന്ന്

ഹിന്ദി ഹൃദയഭൂമിയടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിട്ടിരുന്നു. ഇതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലേറ്റ തിരിച്ചടി ദക്ഷിണേന്ത്യയിലൂടെ മറി കടക്കണമെന്നാണ് ബിജെപി കണക്കാക്കുന്നത്.

 കര്‍ണാടക കീറാമുട്ടി

കര്‍ണാടക കീറാമുട്ടി

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കര്‍ണാടകയും തമിഴ്നാടും കേരളവുമാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്.

 കണ്ണ് തമിഴ് മണ്ണില്‍

കണ്ണ് തമിഴ് മണ്ണില്‍

കേരളത്തില്‍ ശബരിമല സമരം വോട്ടാക്കാമെന്നാണ് ബിജെപി പ്രതീക്ഷ. എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയാം.അതേസമയം ബിജെപിക്ക് ഏറ്റവും സ്വാധീനം കുറഞ്ഞ തമിഴ്നാട്ടില്‍ ഇത്തവണ താമരവിരിയിക്കണമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

 കോണ്‍ഗ്രസ് അനുകൂലം

കോണ്‍ഗ്രസ് അനുകൂലം

ഇവിടെ ഭരണകക്ഷിയായ എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലും ഏര്‍പ്പെട്ടു കഴിഞ്ഞു. മോദി ആഴ്ചയ്ക്കൊന്ന് എന്ന നിലയിലാണ് തമിഴ്നാട്ടില്‍ റാലികള്‍ സംഘടിപ്പിക്കുന്നത്.
എന്നാല്‍ ബിജെപിയോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന ദ്രാവിഡ മണ്ണില്‍ പക്ഷേ ഇത്തവണ കോണ്‍ഗ്രസ് അനുകൂലമാണ് കാര്യങ്ങള്‍.

 രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം

ഇവിടെ ഡിഎംകെയുമായി കോണ്‍ഗ്രസ് സഖ്യത്തിലാണ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തന്നെ ലോക്സഭാ തൂത്തുവാരുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധി കൂടി മത്സരിക്കുകയാണെങ്കില്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ നിലംതൊടാന്‍ പോലും കഴിയില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

 ചിദംബരത്തിന്‍റെ മണ്ഡലം

ചിദംബരത്തിന്‍റെ മണ്ഡലം

ദക്ഷിണ തമിഴ്നാട്ടിലെ ശിവഗംഗയില്‍ രാഹുല്‍ മത്സരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ മണ്ഡലമായിരുന്നു ശിവഗംഗ.

 സുരക്ഷിത മണ്ഡലം

സുരക്ഷിത മണ്ഡലം

ഏഴ് തവണ മണ്ഡലത്തില്‍ നിന്ന് ചിദംബരം മത്സരിച്ച ജയിച്ചതാണ്. അതേസമയം 2014 ല്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരമായിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. എന്നാല്‍ കാര്‍ത്തി ഇവിടെ പരാജയപ്പെട്ടിരുന്നു.

 പ്രതികരിക്കാതെ

പ്രതികരിക്കാതെ

അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോഴും സുരക്ഷിത മണ്ഡലമാണ് ശിവഗംഗ. അതേസമയം രാഹുല്‍ ഗാന്ധി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

English summary
Exclusive: Cong leaders want Rahul to contest in South
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X