Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം; കുട്ടികളില്‍ അപകട സാധ്യത, കേരളത്തിന് ജാഗ്രത നിര്‍ദ്ദേശം

ദില്ലി: രാജ്യത്ത് ഒക്ടോബര്‍ മാസം ആകുമ്പോഴേക്കും കൊവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന് വിദഗ്ദരുടെ അഭിപ്രായം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് കീഴില്‍ രൂപീകരിച്ച വിദഗ്ദരുടെ സമിതിയാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മുതിര്‍ന്നവരെപ്പോലെ സമാനമായ അപകടസാധ്യതയുള്ള കുട്ടികളില്‍ കാണപ്പെടുമെന്നും ഇതിനായുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വിദഗ്ദ സമിതി ചൂണ്ടിക്കാണിച്ചു.

Recommended Video

cmsvideo
    Third Covid wave may peak in October, children at risk: Govt. panel | Oneindia Malayalam

    വലിയ രീതിയില്‍ കുട്ടികളില്‍ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കുമെന്നും ഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ 'ശിശുരോഗ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സ് മുതലായ സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് തയ്യാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

    അച്ഛനും അനുജത്തിക്കുമൊപ്പം കസവ് സാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ

    covid

    രോഗം ബാധിച്ച കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ്പിന് മുന്‍ഗണന നല്‍കണമെന്നും വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായാല്‍ പോലും, മൂന്നാം തരംഗത്തിന്റെ കൊടുമുടി ഒക്ടോബര്‍ അവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, വിവിധ സ്ഥാപനങ്ങളുടെ നേരത്തെയുള്ള വിലയിരുത്തലുകളുമായി വിദഗ്ദ സമിതി യോജിച്ചു. മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് നേരത്തെയും വിദഗ്ദ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

    കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരുന്നു. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളില്‍ രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ കുട്ടികളില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

    ഈ ഓണം ഞങ്ങള്‍ക്ക് സ്‌പെഷ്യല്‍; ഓണക്കോടി ലാലേട്ടന്‍ തന്നു, എന്നിട്ട് പറഞ്ഞു; മനസുതുറന്ന് പൊളി ഫിറോസ്അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 389 മരണങ്ങളാണ് ഈ സമയത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. ഇതില്‍ 10000 കൂടുതല്‍ കേസികളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് കേരളത്തില്‍ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഇതിനിടെ, രാജ്യത്ത് 12 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും കമ്പനി നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. കൊവിഡിനെതിരായ പ്രതിരോധശേഷി കൈവരിക്കുന്നതിന്, ഈ പ്രായത്തിലുള്ള ജനസംഖ്യയില്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്, ഞങ്ങളുടെ കോവിഡ് വാക്സിന്‍ എല്ലാ പ്രായക്കാര്‍ക്കും തുല്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+