കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രന്റെ നിഴല്‍ പ്രദേശത്ത് പര്യവേക്ഷണം; ജപ്പാനുമായി ചേര്‍ന്ന് പുതിയ പദ്ധതിയുമായി ഐഎസ്ആര്‍ഒ

Google Oneindia Malayalam News

ദില്ലി: ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് ശേഷം, ഐ എസ് ആര്‍ ഇപ്പോള്‍ ശുക്രനിലേക്ക് കണ്ണുവച്ചിരിക്കുന്നത്. എന്നാല്‍ ജപ്പാനുമായി സഹകരിച്ച് ചന്ദ്രന്റെ ഇരുണ്ട വശം പര്യവേക്ഷണം ചെയ്യാനും പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ അനില്‍ ഭരദ്വാജ്, ആകാശ് തത്വ കോണ്‍ഫറന്‍സില്‍ ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ചൊവ്വയിലേക്ക് ഒരു പേടകം അയയ്ക്കാനാണ് ഐ എസ് ആര്‍ ഒയുടെ ഏറ്റവും ഒടുവിലത്തെ പദ്ധതി.

isro

ചന്ദ്രന്റെ സ്ഥിരമായ നിഴല്‍ പ്രദേശം പര്യവേക്ഷണം ചെയ്യുന്നതിനായി പേടകം അയക്കുന്നതിനായി ജാപ്പനീസ് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാരംഭ പദ്ധതികള്‍ വിശദീകരിച്ച അദ്ദേഹം ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഒരു ചാന്ദ്ര ലാന്‍ഡറും റോവറും ഒരു ജാപ്പനീസ് റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം വിക്ഷേപിക്കുമെന്ന് അറിയിച്ചു. സൂര്യ പ്രകാശം ഒരിക്കല്‍ പോലും കാണാത്ത ചന്ദ്രന്റെ സ്ഥിരമായ നിഴയല്‍ മേഖലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് സഹായിക്കും.

തെലങ്കാനയില്‍ ബിജെപിയുടെ സ്വപ്‌നത്തിന് തിരിച്ചടി; ഉപതിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിച്ച് ടിആര്‍എസ്തെലങ്കാനയില്‍ ബിജെപിയുടെ സ്വപ്‌നത്തിന് തിരിച്ചടി; ഉപതിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിച്ച് ടിആര്‍എസ്

പണ്ട് കാലം തൊട്ട് മരവിച്ച അവസ്ഥയില്‍ തുടരുന്നതിനാല്‍ ഈ പ്രദേശത്തെ പര്യവേഷണം രസകരമായിരിക്കുമെന്ന് അനില്‍ ഭരദ്വാജ്, പറഞ്ഞു. ലാഗ്രാഞ്ച് പോയിന്റ് എല്‍ എന്ന ബിന്ദുവില്‍ നിന്ന് ഗ്രഹത്തെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ പേലോഡ് വഹിക്കുന്ന 400 കിലോഗ്രാം ക്ലാസ് ഉപഗ്രഹം സൂര്യനുചുറ്റും ഒരു ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന സവിശേഷ ദൗത്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിത്യ എല്‍-1, ചന്ദ്രയാന്‍-3 ദൗത്യങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ മുന്‍ഗണന നല്‍കുമെന്നും ജാപ്പനീസ് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയെ ഉപയോഗിച്ച് ശുക്രനിലേക്കുള്ള ദൗത്യവും ചന്ദ്രനിലേക്കുള്ള ദൗത്യവും ഉടന്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും ഭരദ്വാജ് പറഞ്ഞു.

English summary
Exploration of the Moon's shadow region; ISRO with new project in collaboration with Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X