Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്ക സന്ദര്‍ശിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍; മാലിദ്വീപും സന്ദര്‍ശിക്കും

ദില്ലി: ഉഭയകക്ഷി ഇടപെടലുകള്‍ അവലോകനം ചെയ്യുന്നതിനും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തില്‍ ഇന്ത്യയുടെ പിന്തുണയുള്ള പ്രധാന പദ്ധതികള്‍ ആരംഭിക്കുന്നതിനുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച വൈകുന്നേരം മാലിദ്വീപിലെത്തും.

കൂടാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ശ്രീലങ്കയും മന്ത്രി സന്ദര്‍ശിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ ശ്രീലങ്കയ്ക്ക് 2.4 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും കൂടിയാണ് അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിക്കുന്നത്.

india

മാര്‍ച്ച് 29 ന് നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും ജയശങ്കര്‍ പങ്കെടുക്കുമെന്ന് കൊളംബോയില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നുമുള്ള ഔദ്യോഗിക പ്രസ്താവനകള്‍ പറയുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള മൂന്നാമത്തേതാണ് ജയശങ്കറിന്റെ മാലെ സന്ദര്‍ശനം. സമുദ്ര സുരക്ഷ, വികസന സഹകരണം, പകര്‍ച്ചവ്യാധി സമയത്ത് സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ മാലിദ്വീപ് ഗവണ്‍മെന്റുമായുള്ള ഇന്ത്യയുടെ ഉയര്‍ന്ന തലത്തിലുള്ള ഇടപഴകലിന്റെ ഭാഗമായാണ് സന്ദര്‍ശനം.

അതേസമയം, ശ്രീലങ്കയില്‍ സാമ്പത്തിത പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇന്ത്യയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളുചെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെയും മുന്നറിയിപ്പ്. എന്നാല്‍ കടല്‍ കടന്നെത്തുന്ന ശ്രീലങ്കന്‍ സ്വദേശികളെ ഇപ്പോഴത്തെ നിയമമനുസരിച്ച് ഇന്ത്യ അഭയാര്‍ത്ഥികളായി അംഗീകരിക്കില്ല. 2012ന് ശേഷം ഇന്ത്യയില്‍ എത്തുന്ന ആര്‍ക്കും അഭയാര്‍ത്ഥി പദവി നല്‍കിയിട്ടില്ല.

കൊളംബോയില്‍ എത്തുന്ന ജയശങ്കര്‍ രാജപക്സെ ഭരണകൂടത്തിലെ പ്രമുഖ മന്ത്രിമാര്‍, തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ പ്രധാന അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും അടുത്തിടെ ഊര്‍ജ, വികസന മേഖലകളില്‍ ഒരു കൂട്ടം കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

Recommended Video

cmsvideo
    ശ്രീലങ്കയിൽ പട്ടിണിയും പരിവെട്ടവും, ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+