കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ വെല്ലാന്‍ പിഎംകെ-ബിജെപി സഖ്യം? നിര്‍ണായക ശക്തിയാകും.. നീക്കങ്ങള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ലക്ഷ്യം വെയ്ക്കുന്നില്ല.അതുകൊണ്ട് തന്നെ എന്ത് വിട്ട് വീഴ്ചയ്ക്കും ബിജെപി തയ്യാറാവുകയാണ്. സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യകക്ഷികളുമായി വിവിധ സംസ്ഥാനങ്ങളില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതും ഇതേ ലക്ഷ്യം വെച്ച് തന്നെയാണ്. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് ചിത്രം നിലവിലെ സ്ഥിതി അനുസരിച്ച് ബിജെപിക്ക് അനുകൂലമല്ല. അതിനാല്‍ ദക്ഷിണേന്ത്യയിലാണ് ഇപ്പോള്‍ ബിജെപി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന തമിഴ്നാട്ടില്‍ എന്ത് വിലകൊടുത്തും വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇവിടെ എഐഎഡിഎംകെയും പട്ടാളി മക്കള്‍ കക്ഷി(പിഎംകെ)യുമായും സഖ്യത്തിന് ശ്രമിക്കുകയാണ് ബിജെപി. ബിജെപിയുമായി പിഎംകെ സഖ്യത്തിന് തയ്യാറാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. വിവരങ്ങളിലേക്ക്

 എഐഎഡിഎംകെയുമായി ചര്‍ച്ച

എഐഎഡിഎംകെയുമായി ചര്‍ച്ച

ദ്രാവിഡ മണ്ണ് താമരയ്ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുകയെന്നാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വെറും ഒരു സീറ്റുകള്ള സംസ്ഥാനത്ത് കുറഞ്ഞ് 25 സീറ്റുകള്‍ എങ്കിലും സഖ്യത്തിലൂടെ ബിജെപി സ്വപ്നം കാണുന്നുണ്ട്. എഐഎഡിഎംകെയുമായി ബിജെപി പല ഘട്ടങ്ങലിലായി ചര്‍ച്ച പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 ബിജെപിക്കെതിരെ വാളെടുത്തു

ബിജെപിക്കെതിരെ വാളെടുത്തു

മുഖ്യമന്ത്രി ഇ പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും ബിജെപിയുമായി സഖ്യത്തില്‍ എത്തുന്നതിനോട് എതിര്‍പ്പില്ല. അതേസമയം തമ്പിദുരൈ ഉള്‍പ്പെടെയുള്ള പത്തോളം മുതിര്‍ന്ന നേതാക്കള്‍ ബിജെപി സഖ്യത്തിനെതിരെ വാളെടുത്തിട്ടുണ്ട്.

നിര്‍ണായകം

നിര്‍ണായകം

എങ്കിലും സഖ്യം സാധ്യമാകുന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം തമിഴ്നാട്ടില്‍ നിര്‍ണായകമാവുക പട്ടാളി മക്കള്‍ കക്ഷിയുടെ നിലപാടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു. കിഴക്കന്‍ കര്‍ണാടകത്തില്‍ വ്യക്തമായ സ്വാധീനമമുള്ള പാര്‍ട്ടിയാണ് രാമദോസിന്‍റെ പിഎംകെ.

 വോട്ട് ഷെയര്‍ ഇങ്ങനെ

വോട്ട് ഷെയര്‍ ഇങ്ങനെ

ഇവിടെ 5 മുതല്‍ ശതമാനം വരെ വോട്ട് ഷെയര്‍ ഉണ്ട് പിഎംകെയ്ക്ക്.അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ പിഎംകെയുമായുള്ള സഖ്യം നിര്‍ണായകമാണ്.എന്നാല്‍ 1998 മുതല്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും സഹകരിച്ച ചരിത്രമുണ്ട് പിഎംകെയ്ക്ക്.

 ആറ് സീറ്റുകളില്‍

ആറ് സീറ്റുകളില്‍

1998 ല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു പിഎംകെ. 2004 ല്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ചു. മത്സരിച്ച ആറ് സീറ്റുകളിലും പിഎംകെ വിജയിച്ചു. പാര്‍ട്ടിയുടെ രണ്ട് എംപിമാര്‍ക്ക് കേന്ദ്രത്തില്‍ മന്ത്രി സ്ഥാനവും ലഭിച്ചു.

 ഇണങ്ങിയും പിണങ്ങിയും

ഇണങ്ങിയും പിണങ്ങിയും

എന്നാല്‍ 2009 ല്‍ പിഎംകെ യുപിഎയുമായി അകന്നു.പിന്നാലെ ജയലളിതയുടെ എഐഎഡിഎംകെയുമായി ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. പിന്നീട് 2014 ല്‍ ബിജെപിയുമായി വീണ്ടും സഖ്യത്തില്‍ എത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 പിന്നോട്ടടിച്ച് ഡിഎംകെ

പിന്നോട്ടടിച്ച് ഡിഎംകെ

2014 ലെ തിരഞ്ഞെടുപ്പില്‍ പിഎംകെയുടെ വോട്ട് ഷെയര്‍ 5ശതമാനമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അഞ്ച് ശതമാനം വോട്ടുകള്‍ എന്നത് പോലും നിര്‍ണായകമാണ്. അതേസമയം ഡിഎംകെ പിഎംകെ നേതൃത്വവുമായി നിലവില്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല.

 ചെറുപാര്‍ട്ടികള്‍ക്ക് സീറ്റ്

ചെറുപാര്‍ട്ടികള്‍ക്ക് സീറ്റ്

കോണ്‍ഗ്രസുമായി ഡിഎംകെ മഹാസഖ്യത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി പിഎംകെയെ സഖ്യത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ സീറ്റ് വിഭജനം പാരയാകും. നിലവില്‍ വൈക്കോയുടെ എ​ഡിഎംകെയും വിസികെയുമെല്ലാം കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമാണ്.

 പ്രതീക്ഷയില്‍ ബിജെപി

പ്രതീക്ഷയില്‍ ബിജെപി

ഈ ചെറുപാര്‍ട്ടികള്‍ക്കും സീറ്റ് നല്‍കേണ്ടതുണ്ട്. അതേസമയം പിഎംകെ 2014 പോലെ തന്നെ തങ്ങളുമായി സഖ്യത്തില്‍ ഉണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. ബിജെപിയുമായുള്ള സഖ്യസാധ്യതകളെ കുറിച്ച് ചര്‍ച്ച നടക്കുകയാണെന്ന് നേതാവ് രാമദോസും വ്യക്തമാക്കി.

 സഖ്യം സാധ്യമാകും?

സഖ്യം സാധ്യമാകും?

സമാനമനസ്കരുമായി മാത്രമേ പാര്‍ട്ടി സഖ്യത്തില്‍ എത്തുകയുള്ളൂ. ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനോടുടുപ്പിച്ച് സഖ്യം സാധ്യമാകുമെന്നും രാമദോസ് വ്യക്തമാക്കി.

English summary
Eyeing Larger Vote Share in Tamil Nadu, Cong, BJP in Race to Woo Ramadoss’ PMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X