Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലൂടെ പരിചയം, യുവതിയെ പീഡിപ്പിച്ചു, വീഡിയോ റെക്കോഡ് ചെയ്തു, നഗ്‌നചിത്രവുമെടുത്തു!!

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീ‍‍ഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും മലേഷ്യന്‍ യുവതി

ദില്ലി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ വംശജന്‍ തന്ന ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നു മലഷ്യന്‍ യുവതി പോലിസില്‍ പരാതി നല്‍കി. ബലാല്‍സംഗം, വഞ്ചന, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് പോലിസ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

woman

തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് നിരവധി തവണ ഇന്ത്യയില്‍ വന്നതായും പ്രതിക്ക് ലക്ഷക്കണക്കിനു രൂപ നല്‍കിയതായും യുവതി പോലിസിനോടു പറഞ്ഞു. ഇന്ത്യന്‍ പൗരത്വം നേടാന്‍ സഹായിക്കാമെന്നും തന്റെ മുന്‍ വിവാഹത്തിലുണ്ടായ കുട്ടിയെ ഏറ്റെടുക്കാമെന്നും ഇയാള്‍ പറഞ്ഞതായും യുവതി വ്യക്തമാക്കി. തന്നെ ശാരീരികമായും സാമ്പത്തികമായും ഇയാള്‍ ചൂഷണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടൊണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.

rape

2015 സപ്തംബര്‍ മുതല്‍ 2016 മെയ് വരെയാണ് ഫേസ്ബുക്കിലൂടെ ഇയാളുമായി ബന്ധം പുലര്‍ത്തിയതെന്ന് യുവതി പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശിനെത്തിയപ്പോഴെല്ലാം തന്നെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചെന്നും ഇതു വീഡിയോയായി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. കൂടാതെ തന്റെ നഗ്നചിത്രങ്ങളും പ്രതിയുടെ പക്കലുണ്ടെന്ന് യുവതി അറിയിച്ചു. തന്റെ കുടുംബത്തിന്റെ അനുമതിയോടെ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്നും ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉറപ്പു നല്‍കിയാണ് ഇയാള്‍ യുവതിയെ ചൂഷണം ചെയ്തിരുന്നതെന്ന് പോലിസ് അറിയിച്ചു.

rape1

ഇന്ത്യയില്‍ താമസസൗകര്യമൊരുക്കുന്നതിനായി 3.2 ലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്ന് വാങ്ങിയത്. കൂടാതെ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 30,000 രൂപയും ഇയാള്‍ വാങ്ങി. ഇതിനു ശേഷം അടുത്ത വരവില്‍ പ്രതി 2.4 ലക്ഷം രൂപ വാങ്ങിയെന്നും രണ്ടു സ്വര്‍ണമോതിരങ്ങളും കൈക്കലാക്കിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+