കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പൈസ്‌ജെറ്റിലെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ കാരണം കേട്ടോ; ' എല്ലാം സുഹൃത്തുക്കള്‍ക്ക് വേണ്ടി'

Google Oneindia Malayalam News

മുംബൈ: സ്‌പൈസ് ജെറ്റ് 8938 ഡല്‍ഹി - പൂനെ വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ സന്ദേശം പുറപ്പെടുവിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റ് അഭിനവ് പ്രകാശ് എന്ന 24 കാരനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് അഭിനവ് ഡല്‍ഹി - പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബുണ്ട് എന്ന വ്യാജ സന്ദേശം കൈമാറിയത്.

ഇതിനെ തുടര്‍ന്ന് വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് അധികൃതര്‍ ബോംബ് ഭീഷണി വ്യാജമാണ് എന്ന് കണ്ടെത്തിയത്. എന്നാല്‍ അഭിനവ് പ്രകാശ് വ്യാജ ബോംബ് ഭീഷണി നടത്താനുള്ള കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്.

1

വ്യാഴാഴ്ച അഭിനവ് പ്രകാശ് വിമാനത്തില്‍ ബോംബുണ്ട് എന്ന് എയര്‍ലൈന്‍ അധികൃതരെ വിളിച്ച് പറയുമ്പോള്‍ വിമാനത്തിലേക്കുള്ള യാത്രക്കാരുടെ ബോര്‍ഡിംഗ് ആരംഭിച്ചിരുന്നില്ല എന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഉടനടി അധികൃതര്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ കോള്‍ വ്യാജമാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഹൈക്കോടതി കൊച്ചിയില്‍ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നു..? 27 ഏക്കര്‍ കണ്ടെത്തി സര്‍ക്കാര്‍ഹൈക്കോടതി കൊച്ചിയില്‍ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നു..? 27 ഏക്കര്‍ കണ്ടെത്തി സര്‍ക്കാര്‍

2

ദ്വാരക സെക്ടര്‍ 22 ല്‍ താമസിക്കുന്ന അഭിനവ് പ്രകാശ് ഇഗ്നോയില്‍ നിന്ന് ടൂര്‍ ആന്റ് ട്രാവലില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ഇതിന് ശേഷം കഴിഞ്ഞ ഏഴ് മാസമായി ഡി എല്‍ എഫ് കുത്തബ് പ്ലാസ ഗുരുഗ്രാമില്‍ ബ്രിട്ടീഷ് എയര്‍വേയ്സില്‍ ട്രെയിനിയായി ജോലി ചെയ്യുകയാണ്. തന്റെ ബാല്യകാല സുഹൃത്തുക്കള്‍ക്ക് അവരുടെ കാമുകിമാര്‍ക്കൊപ്പം അല്‍പ സമയം കൂടി ചെലവഴിക്കാന്‍ വേണ്ടിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം കൈമാറിയത് എന്നാണ് അഭിനവ് പ്രകാശ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

നോണ്‍വെജ് വേണ്ടവര്‍ക്ക് അത് നല്‍കാം എന്ന ഉത്തരത്തോടെ തീരേണ്ട വിവാദം; ഭക്ഷണവിവാദത്തില്‍ കാമ്പില്ലെന്ന് മുകേഷ്നോണ്‍വെജ് വേണ്ടവര്‍ക്ക് അത് നല്‍കാം എന്ന ഉത്തരത്തോടെ തീരേണ്ട വിവാദം; ഭക്ഷണവിവാദത്തില്‍ കാമ്പില്ലെന്ന് മുകേഷ്

3

അഭിനവ് പ്രകാശിന്റെ സുഹൃത്തുക്കളായ രാകേഷ് ബണ്ടിയും കുനാല്‍ ഷെരാവത്തും അടുത്തിടെ മണാലിയിലേക്ക് ഒരു റോഡ് ട്രിപ്പ് പോയിരുന്നു. കാമുകിമാരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷം രണ്ട് പെണ്‍കുട്ടികള്‍ സ്പൈസ് ജെറ്റ് എയര്‍ലൈന്‍സിന്റെ എസ് ജി-8938 വിമാനം വഴി പൂനെയിലേക്ക് തിരികെ പോകുകയായിരുന്നു. കാമുകിമാരോടൊപ്പം കുറച്ചുകൂടി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാകേഷ് ബണ്ടിയും കുനാല്‍ ഷെരാവത്തും തന്നോട് പറഞ്ഞു എന്ന് അഭിനവ് പ്രകാശ് പറയുന്നു.

മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍

4

അങ്ങനെയാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെടുന്നത് എങ്ങനെയെങ്കിലും വൈകിപ്പിക്കാനുള്ള പദ്ധതി കണ്ടെത്തുന്നതിനെ കുറിച്ച് പദ്ധതി തയ്യാറാക്കിയത് എന്നും അഭിനവ് പൊലീസിനോട് പറഞ്ഞു. അതിനാല്‍ വിമാനം റദ്ദാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ, സ്പൈസ് ജെറ്റ് എയര്‍ലൈന്‍സിന്റെ കോള്‍ സെന്ററില്‍ വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു.

5

തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സ്പൈസ് ജെറ്റ് എയര്‍ലൈന്‍ കസ്റ്റമര്‍ കെയര്‍ ഫോണ്‍ നമ്പറില്‍ വിളിച്ച് 'എസ് ജി-8938 നമ്പര്‍ വിമാനത്തില്‍ ബോംബുണ്ടെന്ന്' അഭിനവ് പറഞ്ഞു. അതിന് ശേഷം സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ തിരിച്ചുവിളിച്ചെങ്കിലും അഭിനവ് ഫോണ്‍ എടുത്തില്ല. പിന്നീട് സുഹൃത്തുക്കളെ വിളിച്ച് വിമാനം വൈകിയോ എന്ന കാര്യവും അന്വേഷിച്ചറിഞ്ഞു. പദ്ധതി വിജയിച്ചു എന്നറിഞ്ഞപ്പോള്‍ അവര്‍ ആഘോഷിക്കുക പോലും ചെയ്തു എന്നും അഭിനവ് പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിനവ് പ്രകാശിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കുനാല്‍ സെഹ്റവത്തും രാകേഷ് ബണ്ടിയും ഒളിവിലാണ് എന്നും പൊലീസ് പറഞ്ഞു.

English summary
Fake bomb threat on SpiceJet flight, police were shocked to hear the reason by the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X