കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യുടെ നിലയില്‍ പുരോഗതി... പക്ഷേ ഈ ഫോട്ടോ ജയലളിതയുടേതല്ല.. തെറ്റിദ്ധരിക്കപ്പെടരുത്!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിത മരുന്നുകളോട് ശരിയായ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനും വിശ്രമത്തിന് ശേഷം സജീവമാകാനും ജയലളിതയ്ക്ക് കഴിയുമെന്നും ചെന്നൈ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം ജയലളിതയുടേത് എന്ന തരത്തില്‍ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്ന പേരിലാണ് ഐ സി യുവില്‍ നിന്നുള്ള ചിത്രം പ്രചരിക്കുന്നത്. ഈ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ടി വി ചാനലുകളും കാണിച്ചിരുന്നു.

അത് ജയലളിതയല്ല...

അത് ജയലളിതയല്ല...

2009 ആഗസ്ത് മാസത്തിലെ ഒരു ഫോട്ടോയാണ് ജയലളിതയുടെ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ എന്ന തരത്തില്‍ പ്രചരിക്കുന്നത്. പെറുവിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്. കഴിഞ്ഞില്ല, ഇത് ജയലളിത പോലുമല്ല എന്നതാണ് സത്യം.

ഫോട്ടോയില്‍ കാണുന്നത്

ഫോട്ടോയില്‍ കാണുന്നത്

നീല തുണി കൊണ്ട് മൂടിയ ഒരു സ്ത്രീ ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. ഓക്‌സിജന്‍ മാസ്‌ക് വെച്ചിട്ടുണ്ട്. സമീപത്തായി ഡിജിറ്റല്‍ മോണിറ്ററുകളും കാണാം. ശരീരത്തില്‍ ട്യൂബുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുറത്തും ഇത് ജയലളിതയുടെ ചിത്രം എന്ന പേരിലാണ് പരക്കുന്നത്.

ആ ഫോട്ടോ വന്ന വഴി

ആ ഫോട്ടോ വന്ന വഴി

പെറുവിലെ ലിമയില്‍ നിന്നുള്ള എസ് സലുദ് ആശുപത്രിയിലെ ഐ സി യുവില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്. ഈ ലിങ്കിലൂടെ പോയാല്‍ ജയലളിതയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അടക്കം ആശുപത്രിയില്‍ നിന്നുള്ള ഒരുപാട് ചിത്രങ്ങള്‍ കാണാം.

എന്തിനാണ് ഈ ചിത്രങ്ങള്‍

എന്തിനാണ് ഈ ചിത്രങ്ങള്‍

ജയലളിതയുടെ നിലവിലെ ആരോഗ്യസ്ഥിതി എന്താണ് എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെന്നും ജയലളിതയുടെ ചിത്രങ്ങള്‍ പുറത്ത് വിടണമെന്നും മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കരുണാനിധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ചിത്രങ്ങള്‍ വേണോ

ചിത്രങ്ങള്‍ വേണോ

ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഇനി ഫോട്ടോയുടെ ആവശ്യമില്ല എന്നാണ് എ ഐ എ ഡി എം കെ നേതാക്കള്‍ പറയുന്നത്. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് ബി ജെ പിയും സ്വീകരിച്ചിരിക്കുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും

അനുകൂലിച്ചും പ്രതികൂലിച്ചും

ജയലളിതയ്ക്ക് മികച്ച ചികിത്സ ലഭിക്കുകയും അവര്‍ മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജയലളിതയുടെ ചിത്രം കിട്ടിയേ തീരൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നതില്‍ രാഷ്ട്രീയമാണ് എന്ന് ആരോപിക്കുന്നവരുണ്ട്. അതല്ല, ജയലളിതയുടെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് പറയുന്നവരും കുറവല്ല.

English summary
Jayalalithaa in hospital, fake images spread in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X