Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ തിരച്ചറിയിൽ രേഖ; കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ എഫ്ഐആർ, കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി!

ബെംഗളൂരു: കോൺഗ്രസ് സ്ഥാനാർത്ഥി മുനിരത്ന നായിഡുവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. രാജേശ്വരി അർബനിലാണ് അദ്ദേഹം മത്സരിക്കുന്നത്. ജാലഹള്ളിയിലെ ഒരു വീട്ടിൽ നിന്ന് വ്യാജ വോട്ടർ ഐഡികൾ പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് എംഎൽഎ മുനിരത്ന നായിഡുവാണ് ഇതിന് പിന്നിലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ പതിനൊന്നാം പ്രതിയായി മനിരത്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജാലഹള്ളിയിൽ താമസിക്കുന്ന രാഗേഷ് എന്ന വ്യക്തിയുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നിൽ പിന്നിൽ കോൺഗ്രസ്​ എംഎൽഎയാണെന്നും​ രാജ രാജേശ്വരി നഗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ ബിജെപി രംഗത്തുവന്നതിന്​ പിന്നാലെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തുകും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് സ്ലിപ്പ്

തിരഞ്ഞെടുപ്പ് സ്ലിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം പൂർത്തിയായതോടെയാണ് ഇദ്ദേഹത്തെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വോട്ടർമാരുടെ പേരുകൾ ചേർക്കുന്ന ആയിരക്കണക്കിന്​​അംഗീകാര സ്ലിപുകളാണ്​ കെട്ടിടത്തിനകത്ത്​ നിന്നും ലഭിച്ചത്​. ഇവ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഉപയോഗിക്കുന്ന നിറത്തിലുള്ളതായിരുന്നില്ല. എസ്എൽവി പാർക്ക് വ്യൂ അപ്പാർട്ട്മെന്റിൽ 115 ാം നമ്പ‍ർ ഫ്ലാറ്റിലാണ് സംശയാസ്പദമായ പ്രവർത്തനം നടന്നെന്ന് രാഗേഷ് പരാതി നൽകിയത്.

ആറ് പേർ

ആറ് പേർ

പോലീസ് അന്വേഷണത്തിൽ വ്യാജ തിരച്ചറിയൽ കാർഡുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തുകയായിരുന്നു. നാല് സ്ത്രീകളടക്കം ആറ് പേരെയാണ് പോലീസ് അന്ന് പിടികൂടിയത്. സുനന്ദ, മോഹൻ, കിരൺ, വെങ്കിടേഷ്, മഞ്ജുനാഥ്, രഘു എന്നവരെയാണ് പോലീസ് പിടികൂടിയത്. വെങ്കിടേഷിനെയും രഘുവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 90 ലക്ഷം രൂപ സൗജന്യമായി കൈമാറാൻ ശ്രമിച്ച പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. സിനിമ നിർമ്മാണ മേഖലയിൽ നിന്നാണ് മുനിരത്ന കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരം

രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരം

അതേസമയം ബിജെപി-കോണ്‍ഗ്രസ്സ് ഏറ്റുമുട്ടല്‍ എന്നതിനപ്പുറത്തേക്ക് രണ്ടു വ്യക്തികള്‍ തമ്മിലുള്ള മത്സരമായി കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പരിണമിക്കുകയാണ്. കര്‍ണ്ണാടകത്തില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. തനിക്ക് താന്‍ പോന്ന എതിരാളിയാണ് സിദ്ധരാമയ്യ എന്ന് നരേന്ദ്ര മോദി തന്നെ പറയാതെ പറയുന്നുണ്ട്. കര്‍ണ്ണാടകയില്‍ പോരാട്ടം നരേന്ദ്ര മോദിയും സിദ്ധരാമയ്യയും തമ്മിലാണ് ഇപ്പോൾ നടക്കുന്നത്. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സിനെ വീഴ്ത്തിയാല്‍ മോദിക്കും ബി.ജെ.പിക്കും പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. പക്ഷെ, കോണ്‍ഗ്രസ് വീഴണമെങ്കില്‍ സിദ്ധരാമയ്യയെ വീഴ്ത്തണം.

വാശിയേറിയ തിരഞ്ഞെടുപ്പ്

വാശിയേറിയ തിരഞ്ഞെടുപ്പ്

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. പൊതുവേദികളിൽനിന്ന് വിട്ടുനിന്നിരുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കളത്തിലിറങ്ങി എന്നതും പ്രത്യേകതയാണ്. ജനതാദൾ എസിന്റെ തിരഞ്ഞെടുപ്പ് പോരിന് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവെഗൗഡയും സംസ്ഥാന അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമിയും ചുക്കാൻ പിടിക്കുന്നു. ഇവരെ പിന്തുണയ്ക്കാൻ ബഹുജൻ സമാജ്പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതിയും കർണാടകയിലെത്തിയിട്ടുണ്ട്. മായാവതിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+