Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കണം'; ജനങ്ങളോടുള്ള ആശയ വിനിമയം ശക്തമാക്കണമെന്ന് മോദി

ഭരണകാര്യങ്ങളെ കുറിച്ച് ശരിയായ രീതിയിൽ ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ വിശദീകരിച്ചിട്ടുണ്ട്. കൃത്യമായ വിവരണം നൽകുന്നതിലൂടെ മാത്രമേ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിയൂവെന്ന തിരിച്ചറിവ് കൂടിയാണ് ഇതിന് പിന്നിൽ. സർക്കാർ നയങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവ പൊതുജനങ്ങളെ അറിയിക്കണമെന്ന് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അദ്ദേഹം അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു. സർക്കാർ നേട്ടങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നീക്കത്തെ ചെറുക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന നടപടിയെ പ്രതിരോധിക്കാനും ലക്ഷ്യം വെച്ചായിരുന്നു ഇത്.

modi-

കൃത്യമായ വിവരങ്ങൾ നൽകേണ്ടതിന്റെ പ്രാധാന്യം

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൃത്യമായ വിവരണം നൽകുക എന്നത് വളരെ പ്രധാനമാണ്. അതിലൂടെ മാത്രമേ പൊതുജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാനും അവരുടെ ധാരണകളെ രൂപപ്പെടുത്താനും ആത്യന്തികമായി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും സാധിക്കൂ. ചെറിയ പോരായ്മകളെ ഉയർത്തിക്കാട്ടി സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്ത്, സർക്കാർ നയങ്ങളേയും സംരംഭങ്ങളേയുമെല്ലാം വെല്ലുവിളിക്കാനാണ് പലപ്പോഴും പ്രതിപക്ഷം ശ്രമിക്കാറുള്ളത്. നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ അറിവ് ജനങ്ങളിലേക്ക് പകരുന്നത് ഏതെങ്കിലും വിധത്തിൽ ഒരു റെക്കോഡ് സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും നിലനിർത്താനും കൂടി ലക്ഷ്യം വെച്ചുള്ളതാണ്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ ശക്തമായ പ്രചാരണമാണ് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നടത്തിയത്. ഭരണഘടന ഭേദഗതി ചെയ്യാനും ഇന്ത്യയുടെ ജനാധിപത്യ ഘടനയെ തന്നെ തകർക്കാനും ബിജെപി ശ്രമിക്കും എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. വോട്ടർമാർക്കിടയിൽ ഭയവും ആശങ്കയും നിറയ്ക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇത്തരം ആരോപണങ്ങൾ. എന്നാൽ ഈ പ്രചാരണങ്ങളെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കമാണിതെന്ന് അദ്ദേഹം തുറന്നടിച്ചു.

വ്യാജപ്രചരണങ്ങൾക്കെതിരായ പ്രതിരോധം

ഭരണം ലഭിച്ചാൽ രാജ്യത്തിന്റെ അടിസ്ഥാന ഘടനയെ തന്നെ മാറ്റി മറിക്കുന്ന ഭരണഘന ഭേദഗതിയ്ക്കായിരിക്കും ബിജെപി ശ്രമിക്കുകയെന്നായിരുന്നു പ്രതിപക്ഷം തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചത്.എന്നാൽ അത്തരത്തിലൊരു ഉദ്ദേശവും തങ്ങൾക്കില്ലെന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ പാർട്ടി പ്രവർത്തകരുടേയും നേതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ബിജെപി യോഗങ്ങളിൽ പ്രധാനമന്ത്രി ആവർത്തിച്ച് നിർദ്ദേശം നൽകിയിരുന്നു.

മുസ്ലീം സമുദായങ്ങളോട് വിവേചനം കാണിക്കുമെന്നായിരുന്നു മറ്റൊരു ആരോപണം. ന്യൂനപക്ഷ വോട്ടുകൾ ബിജെപിക്ക് എതിരാക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇത്. എന്നാൽ "സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്" എന്ന മുദ്രാവാക്യത്തിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ ഇതിനെ നേരിടാനും ബിജെപിക്ക് സാധിച്ചു. ജാതി മതങ്ങൾക്ക് അതീതമായി എല്ലാവരുടേയും ഉന്നമനം ലക്ഷ്യം വെച്ചാണ് സർക്കാരിന്റെ ക്ഷേമ പദ്ധതികളെന്ന് പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും സർക്കാരിനെ ക്രൂശിക്കനാുള്ള ശ്രമം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി, പ്രത്യേകിച്ച് ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട്. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തിയത്. എന്നാൽ രാജ്യത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സ്വീകരിച്ച നടപടികളിലൂടെ ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാരിന് കഴിഞ്ഞു.

ആശയവിനിമയത്തിന്റെ പ്രധാന്യം

അടുത്തിടെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ആശയവിനിമയം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചിരുന്നു. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാനും സർക്കാരിന്റെ പ്രവർത്തനങ്ങളും നടപടികളും നയങ്ങളുമെല്ലാം പൊതുജനങ്ങളെ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാൻ മാത്രമല്ല ഭരണത്തിൽ പുലർത്തേണ്ട ഉത്തരവാദിത്തവും സുതാര്യതയും വളർത്തിയെടുക്കാനും ഇത്തരം സമീപനങ്ങൾ സഹായകമാകുമെനന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര പദ്ധതികളുടെ നടത്തപ്പിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. സഹകരണ ഫെഡറലിസത്തോടുള്ള പ്രതിബദ്ധത കൂടി വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ സമീപനം. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നത് സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താകാനും വലിയ വിഭാഗം ജനങ്ങളിലേക്ക് ഈ നേട്ടങ്ങൾ എത്തിക്കാനും സഹായിക്കും.

മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവബോധം കൂടി വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഇത്തരം നിർദ്ദേശങ്ങൾ. കാരണം വിവരങ്ങൾ കൃത്യമായാലും അല്ലെങ്കിലും അത് പൊതുജനങ്ങളെ വളരെ എളുപ്പത്തിൽ സ്വാധീനിക്കും. അതുകൊണ്ട് തന്നെ പൊതുജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചും തെറ്റായ പ്രചരണങ്ങളെ പ്രതിരോധിച്ചും വികസനത്തിൽ ഊന്നിയുള്ള സദ്ഭരണം ഉറപ്പാക്കാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്.

കള്ളപ്രചരണത്തെ പ്രതിരോധിക്കാം, ആശയവിനിമയം ഉറപ്പാക്കാം

സർക്കാർ പ്രവർത്തനങ്ങൾ എന്താണെന്ന് ജനങ്ങളെ അറിയിക്കാനും പ്രതിപക്ഷത്തിന്റെ തെറ്റായ ആരോപണങ്ങളെ ചെറുക്കാനും കൂടിയാണ് ആശയവിനിമയത്തിന് ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിക്കുന്നത്. തെറ്റായ വിവരങ്ങൾ വളരെ വേഗത്തിൽ തന്നെ പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ സർക്കാരന്റെ നേട്ടങ്ങളേയും നയങ്ങളേയും കുറിച്ച് സമയബന്ധിതമായും കൃത്യമായും ജനങ്ങളെ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതിപ്രധാനമാണ്. സുതാര്യത, ഉത്തരവാദിത്തം, ഫലപ്രദമായ ആശയവിനിമയം എന്നിവയിൽ ഊന്നിയുള്ള പ്രവർത്തനം ശക്തമായൊരു ഭരണം കാഴ്ചവെയ്ക്കുന്നതിന് മാത്രമല്ല മറിച്ച് രാഷ്ട്രീയത്തിലെ തെറ്റായ ആഖ്യാനങ്ങളെ ചെറുക്കത്തിലുള്ള പ്രതിബദ്ധത കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+