കര്‍ഷക സമര ഭൂമിയില്‍ കെട്ടിടമുണ്ടാക്കില്ല, എല്ലാം പൊളിച്ചു മാറ്റാവുന്നതെന്ന് കര്‍ഷക യൂണിയനുകള്‍!!
ദില്ലി: സിംഘുവിലെയും തിക്രിയിലെയും കര്‍ഷകര സമര ഭൂമിയില്‍ സ്ഥിരം കെട്ടിടങ്ങള്‍ ഉണ്ടാക്കില്ലെന്ന് പഞ്ചാബിലെ കര്‍ഷക യൂണിയനുകള്‍. ഇപ്പോള്‍ ഉണ്ടാക്കുന്നത് താല്‍ക്കാലിക താമസ സൗകര്യങ്ങളെന്ന് കര്‍ഷക യൂണിയനുകള്‍ വ്യക്തമാക്കി. അതേസമയം പൊളിച്ചുമാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഷെല്‍ട്ടര്‍ ക്യാമ്പുകളും ട്രാക്ടറുകളിലെ ഷെല്‍ട്ടറുകളും ഈ അതിര്‍ത്തികളില്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് നടന്ന യോഗത്തിലാണ് ഇക്കാര്യം പഞ്ചാബിലെ കര്‍ഷക യൂണിയനുകള്‍ എടുത്തത്.

നേരത്തെ നാല് മാസത്തോളമായി സമരം നടക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ വീടൊരുക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വേനലില്‍ നിന്ന് രക്ഷപ്പെടാന്‍ ഇഷ്ടികകള്‍ കൊണ്ടുള്ള വീടുകള്‍ ഉണ്ടാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലായി പ്രക്ഷോഭം നടത്തുന്നത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങളെ ഇതുവരെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
്അതേസമയം കര്‍ഷകര്‍ സമരത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കര്‍ഷക യൂണിയന്‍ നേതാക്കള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് പ്രചാരണവുമായി എത്തിയിരിക്കുകയാണ്. കര്‍ഷക വിരുദ്ധരായ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച ബംഗാളിലെ സിംഗൂരിലും അസന്‍സോളിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു. കര്‍ഷക നേതാവും സമര നായകനുമായ രാകേഷ് ടിക്കായത്തും നേരത്തെ ബംഗാളിലെത്തി പ്രചാരണം തുടങ്ങിയിരുന്നു.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
ഇതിനിടെ കര്‍ഷകരുടെ പക്ഷം ചേര്‍ന്നിരിക്കുകയാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ബിജെപി നേതാവ് കൂടിയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുകയാണെങ്കില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാകേഷ് ടിക്കായത്തിന്റെ അറസ്റ്റ് തടയാന്‍ താന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. നിയമങ്ങളൊന്നും കര്‍ഷകര്‍ക്ക് അനുകൂലമല്ല. കര്‍ഷകരും സൈനികരും സംതൃപ്തരല്ലാത്ത ഒരു രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. കര്‍ഷക സമരക്കാരോട് സര്‍ക്കാര്‍ ഏറ്റുമുട്ടരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications