കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ രക്ഷിക്കാന്‍ വഴിയില്ലാതെ മത്സ്യത്തൊഴിലാളിയുടെ കുടുംബം

Google Oneindia Malayalam News

രണ്ടു വര്‍ഷം മുന്‍പ് ആത്മഹത്യ മാത്രമേ മുന്നില്‍ വഴിയായുള്ളൂ എന്ന തീരുമാനത്തില്‍ എത്തിയവരായിരുന്നു ഞങ്ങള്‍. മകളെ ചികിത്സിക്കാന്‍ പണമില്ലാതെ ഓരോ ദിവസവും വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ഞങ്ങള്‍ പോകുകയായിരുന്നു. 'അമ്മ എന്തിനാണ് എല്ലാവരോടും ധനസഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത് എന്നാണ് മകള്‍ ചോദിക്കുന്നത്.

vinisri 1

മകളെ സുഖപ്പെടുത്താന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ല എന്ന് അവളോട് എങ്ങനെയാണ് പറയുന്നത്. ഇവയെല്ലാം ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാക്കുന്നവയാണ്. തലസീമിയ എന്ന രോഗത്താല്‍ വേദനിക്കുന്ന ഞങ്ങളുടെ മകളുടെ ചികിത്സയ്ക്കായി9,40,000 രൂപ ($USD 14,462)അടിയന്തിരമായി ആവശ്യമുണ്ട്. ഇത് മജ്ജ മാറ്റിവയ്ക്കാനായാണ് നിസ്സഹായായ അമ്മയും രോഗിയായ മകളും ദിവസേന എന്റെ മുന്നില്‍ കരയുന്നു. എന്റെ പേര് മുത്തുവല്ലി എന്നാണ്.

എന്റെ 6 വയസ്സായ മകള്‍ വിനിശ്രീ ജനിച്ചതുമുതല്‍ ഈ രോഗത്താല്‍ കഷ്ടപ്പെടുകയാണ്. ജനിച്ചു 3 മാസമായപ്പോള്‍ തന്നെ കുഞ്ഞിന് തലസീമിയ എന്ന രോഗമുള്ളതായി കണ്ടെത്തി. അവളുടെ ശരീര ഊഷമാവ് കൂടുകയും തണുപ്പ് തുടരുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അടുത്തുള്ളകാരക്കിലിലെ ഒരു പ്രാദേശിക ഡോക്ടറെ കാണിച്ചു.അവിടെ നിന്നും മൂന്നിലധികം ആശുപത്രികളില്‍ കൊണ്ടുപോയി. പോണ്ടിച്ചേരിയിലും ചെന്നെയിലെ കാണിച്ചു. മൂന്നു മാസം മുതല്‍ ഇതുവരെയും രക്തം മാറ്റാനായി മാസത്തില്‍ ഏതാനും ദിവസവും ഞങ്ങള്‍ യാത്രയിലായിരിക്കും.

vinisri2

ചെന്നൈയിലെ വി എച്ച് എസ് ഹോസ്പിറ്റലിലാണ് രക്തം മാറ്റുന്നത്. അവളുടെ ബാക്കി ചികിത്സകള്‍ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആണ്.എന്റെ ഭര്‍ത്താവ് അന്‍ബഴലാഗന്‍ മത്സ്യത്തൊഴിലാളിയാണ്. അദ്ദേഹമാണ് കുടുംബത്തിലെ ഏക ആശ്രയം. ഞങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 4000 രൂപ ($ 62 ഡോളര്‍)യാണ്. ഞങ്ങള്‍ക്ക് മറ്റു വരുമാനങ്ങള്‍ ഒന്നുമില്ല. മകളുടെ ചികിത്സയ്ക്കായി വില്‍ക്കാനായി ഒന്നുമില്ല. വിനിശ്രീ ഒന്നാം ക്ളാസില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയാണ്.9,40,000 രൂപ (14,462 ഡോളര്‍) ശേഖരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു വഴിയും ഇല്ല.

vinisri 3

ചികിത്സ തുടങ്ങാന്‍ കഴിയുന്നത്ര വേഗം തുക നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ സഹായം ആവശ്യമാണ്.കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണ്. അവരിലൂടെ മാത്രമേഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ വിനിശ്രീക്ക് നല്ലൊരു ബാല്യം കൊടുക്കുക എന്നത് നമ്മുടെ ചുമതലയാണ്. അവള്‍ നല്ലൊരു ജീവിതം ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഏത് സംഭാവനയും ഈ പെണ്‍കുട്ടിയെ രക്ഷിക്കാന്‍സഹായിക്കും. അവളെ രക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X