കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞിനെ കാണാനില്ല... പിതാവിന് പുതിയ ബൈക്കും ഫോണും... പൊളിഞ്ഞത് ക്രൂര നീക്കം

Google Oneindia Malayalam News

ബെംഗളൂരു: ദരിദ്രരായ കുടുംബത്തിന് അടുത്തിടെ ചില മാറ്റങ്ങള്‍. ഭര്‍ത്താവിന് കൈവശം പുതിയ ബൈക്കും മൊബൈല്‍ ഫോണും. കഷ്ടപ്പെട്ട് ജീവിച്ചുവന്നിരുന്ന കുടുംബത്തില്‍ വന്ന മാറ്റം അയല്‍വാസികള്‍ ശ്രദ്ധിച്ചു. പിന്നീടാണ് അവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി ഭാര്യയും ഭര്‍ത്താവും നല്‍കിയില്ല.

സംശയം തോന്നിയ അയല്‍വാസികള്‍ പോലീസിനെയും ശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. അവര്‍ ഗ്രാമത്തിലെത്തി വിശദമായ അന്വേഷണം നടത്തി. പിന്നീടാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്....

സംഭവം ഇവിടെ

സംഭവം ഇവിടെ

കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലുള്ള തിനക്കര്‍ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റു. ഒരു ലക്ഷം രൂപയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കുഞ്ഞിനെ വിറ്റത്. വളരെ പ്രയാസപ്പെട്ട് ജീവിച്ചിരുന്ന കര്‍ഷക കുടുംബമാണ് ഇവരുടേത്.

നാട്ടുകാര്‍ക്ക് സംശയം

നാട്ടുകാര്‍ക്ക് സംശയം

നാട്ടുകാരില്‍ തോന്നിയ സംശയമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. പോലീസും ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങല്‍ വ്യക്തമായി. ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റത്. 50000 രൂപയ്ക്ക് ബൈക്കും 15000 രൂപയ്ക്ക് പുതിയ മൊബൈല്‍ ഫോണും വാങ്ങി ഭര്‍ത്താവ്.

മാതാവ് അറസ്റ്റില്‍

മാതാവ് അറസ്റ്റില്‍

മാമച്ചന്‍ഹള്ളി ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. പോലീസ് അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഒളിവിലാണ്. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

പിറന്ന ഉടനെ വില്‍ക്കാന്‍ ശ്രമം

പിറന്ന ഉടനെ വില്‍ക്കാന്‍ ശ്രമം

ബെംഗളൂരുവിലെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അന്ന് തന്നെ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ജാഗ്രത പാലിച്ചതിനാല്‍ നടന്നില്ല. ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ താല്‍പ്പര്യമുണ്ട് എന്നറിഞ്ഞ ഇടനിലക്കാരന്‍ ഇവരുമായി പിന്നീട് ബന്ധപ്പെട്ടു.

ഇടനിലക്കാരന്‍ ചെയ്തത്

ഇടനിലക്കാരന്‍ ചെയ്തത്

ഇടനിലക്കാരനാണ് മാമച്ചന്‍ഹള്ളിയിലെ മക്കളില്ലാത്ത ദമ്പതികളെയും പ്രതികളെയും തമ്മില്‍ ബന്ധിപ്പിച്ചത്. ഇടനിലക്കാരന്‍ തന്നെയാണ് വില പേശി ഒരു ലക്ഷത്തിന് കരാര്‍ ഉറപ്പിച്ചത്. ഇടനിലക്കാരനെയും പോലീസ് തിരയുന്നുണ്ട്. അധികം വൈകാതെ രണ്ടു പ്രതികളും പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

അമ്മ പറയുന്നത്

അമ്മ പറയുന്നത്

കുഞ്ഞിനെ രക്ഷപ്പെടുത്തി ദത്തെടുക്കല്‍ കേന്ദ്രത്തിന് കൈമാറി. കുഞ്ഞിനെ എനിക്ക് തന്നെ തരണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയത് കാരണമാണ് കുഞ്ഞിനെ വില്‍ക്കാന്‍ താന്‍ സമ്മതിച്ചതെന്ന് അവര്‍ പറയുന്നു. ശിശു ക്ഷേമ സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവതിയുടെ രണ്ടാം ഭര്‍ത്താവാണിതെന്നാണ് വിവരം.

ചോരപ്പണം 70 ലക്ഷം വേണം; നിമിഷയെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാം, താല്‍ക്കാലിക സ്റ്റേ കിട്ടിചോരപ്പണം 70 ലക്ഷം വേണം; നിമിഷയെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാം, താല്‍ക്കാലിക സ്റ്റേ കിട്ടി

English summary
Family sells three-month-old daughter for Rs 1 lakh in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X