ശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷം
250ലധികം പോലീസുകാരൈ വീടിന് സമീപം മാത്രം വിന്യസിച്ചിട്ടുണ്ട്. ശ്മശാനത്തിലും സമാനമായ പോലീസുകാരുണ്ട്.
മുംബൈ: പ്രിയപ്പെട്ട നടിയെ അവസാനമായി ഒരു നോക്കു കാണാന്‍ നിന്ന ആരാധക സമൂഹത്തിന് തിരിച്ചടി. ശക്തമായ സുരക്ഷ സംവിധാനമാണ് ശ്രീദേവിയുടെ അന്ധേരിയിലെ വസതിയോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്. ഇതോടെ താരത്തെ കാണാന്‍ വന്നവരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നേരിയ സംഘര്‍ഷത്തിന്റെ വക്കിലെത്തിയെങ്കിലും കൂടുതല്‍ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മുഖം കാണാതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കി തമ്പടിച്ചിരിക്കുകയാണ് ആരാധകര്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

കഴിഞ്ഞ രണ്ടുദിവസമായി
അന്ധേരിയിലെ വസതിയിലേക്ക് ശ്രീദേവിയുടെ മൃതദേഹം കൊണ്ടുവരുമെന്ന് അറിഞ്ഞ ഉടനെ ആരാധകര്‍ വീടിനോട് ചേര്‍ന്ന പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇതില്‍ ചിലര്‍ കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ തന്നെ നില്‍ക്കുന്നവരാണ്.

ആരാധകരെ നിരാശരാക്കി
ദുബായിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മൃതദേഹം ഉടനെ എത്തും എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ സമയം തന്നെ അന്ധേരിയിലെ വീട്ടില്‍ ജനങ്ങള്‍ എത്തിയിരുന്നു. അതേസമയം, കപൂര്‍ കുടുംബാംഗങ്ങളുടെ വീട്ടിലേക്കായിരിക്കും മൃതദേഹം എത്തുക എന്നറിഞ്ഞതോടെ അവിടെയും ജനങ്ങളെത്തി.

മരങ്ങളില്‍ കയറി
ശ്രീദേവിയുടെ ഗ്രീന്‍ ഏക്കര്‍ വീട്ടിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. ലോകന്ത്‌വാലയിലെ ഈ വീട്ടിലേക്കാണ് കൂടുതല്‍ പേര്‍ എത്തുന്നത്. പോലീസ് തടഞ്ഞതോടെ ആരാധകര്‍ പലരും മരങ്ങളില്‍ കയറി ഇരിപ്പാണ്. ശ്രീദേവിയുടെ വീടിനോട് ചേര്‍ന്ന സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ഇപ്പോള്‍ മൃതദേഹം.

പോലീസ് അകമ്പടിയില്‍
ദുബായില്‍ നിന്ന് മുംബൈ വിമാനത്താവത്തിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മൂന്ന് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലന്‍സ് വന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലേക്കാണ് വിഐപികള്‍ എത്തിയിട്ടുള്ളത്.

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ആംബുലന്‍സ് എത്തിയതോടെ ആരാധകര്‍ കൂട്ടത്തോടെ ഓടി ചെല്ലുകയായിരുന്നു. ഈ സമയമാണ് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്.

പ്രമുഖരെത്തുന്നു
എങ്കിലും മൃതദേഹം സുഗമമായി വീട്ടിലെത്തിച്ചു. മനിഷ മല്‍ഹോത്ര, ഷബാന അസ്മി, ജാവേദ് അക്തര്‍ എന്നിവരെല്ലാം ഈ സമയം വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഹിന്ദു പുരോഹിതരും ഡോക്ടര്‍മാരും കപൂര്‍ കുടുംബത്തിന്റെ വീട്ടിലെത്തിയിരുന്നു.

3.30ന് അന്ത്യകര്‍മം
ബുധനാഴ്ച 3.30ന് വിലെ പാര്‍ലെ സമാജ് ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടക്കുക. സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലും മരങ്ങളിലും ആരാധകര്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തയ്യാറായിരിക്കുകയാണ് അവര്‍.

പ്രതിഷേധം
എന്നാല്‍ മൃതദേഹം ക്യാമറയില്‍ പകര്‍ത്തുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ നിലപാടില്‍ ചില ആരാധകര്‍ പൊട്ടിത്തെറിച്ചു. പോലീസുമായി ഇവര്‍ കയര്‍ത്തു സംസാരിച്ചു.

ഇനിയും കാത്തിരിക്കാം
ഞങ്ങളുടെ ലോകമാണ് ശ്രീദേവി. അവരെ കാണുന്ന വരെ ഞങ്ങള്‍ തിരിച്ചുപോകില്ല. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ കാത്തിരിക്കുന്നു. ഇനിയും ഇരിക്കാന്‍ തയ്യാറാണ്. 20 കാരനായ ആദിത്യ അയ്യര്‍ പറയുന്നു.

ബാരിക്കേഡ് വച്ചു
ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ക്ലബ്ബിനോട് ചേര്‍ന്ന് ശക്തമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ തള്ളിക്കയറ്റമുണ്ടാകാതിരിക്കാന്‍ ബാരിക്കേഡ് വച്ചിരിക്കുകയാണ് പോലീസ്. തങ്ങള്‍ക്ക് ശ്രീദേവിയെ കാണാന്‍ പോലീസ് അവസരം ഒരുക്കണമെന്ന് ആരാധകര്‍ വിളിച്ചുപറയുന്നുണ്ട്.

ഒരുനോക്ക് കാണാന്‍
250ലധികം പോലീസുകാരൈ വീടിന് സമീപം മാത്രം വിന്യസിച്ചിട്ടുണ്ട്. ശ്മശാനത്തിലും സമാനമായ പോലീസുകാരുണ്ട്. കൂടെ സ്വകാര്യ സുരക്ഷ വിഭാഗവും. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്ക് നിരവധി പ്രമുഖര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 12.30 വരെ മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പിന്നീട് ശ്മശാനത്തിലേക്ക് കൊണ്ടുപോകും.












Click it and Unblock the Notifications