കടം എഴുതിതള്ളിയാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല; പണം തിരികെ നല്‍കണം: ഗീതാ ഗോപിനാഥ്
ദില്ലി: കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് കര്‍ഷകരുടെ പ്രശ്നങ്ങളെ പൂര്‍ണ്ണായി ഇല്ലാതാക്കുന്നില്ല. കര്‍ഷകര്‍ക്ക് പണം തിരികെ നല്കുന്ന ഇടപാടുകളാണ് മെച്ചപ്പെട്ട പരിഹാരമെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പൂര്‍ണ്ണായി പരിഹരിക്കാന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് കൊണ്ട് സാധിക്കില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് മികച്ച സാങ്കേതി വിദ്യയും വിത്തുകളും നല്‍കുന്നതിനാണ് ശ്രദ്ധചെലുത്തേണ്ടതെന്ന് ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പരിപാടിക്കിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗീത ഗോപിനാഥ് വ്യക്തമാക്കി.

അധികാരത്തില്‍ വന്നതിന് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങല് കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിതള്ളിയിരുന്നു. ഈ പാത പിന്തുടര്ന്ന് മറ്റ് സംസ്ഥാന ഗവര്ണ്മെന്റുകളും രംഗത്തെത്തി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന രീതിക്കെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications