കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാവിന്റെ ഭീഷണി: തെലുങ്കാനയില്‍ കീടനാശിനി കഴിച്ച് രണ്ടുപേര്‍ പേര്‍ മരിച്ചു

  • By Siniya
Google Oneindia Malayalam News

മഹബൂബ്‌നഗര്‍: തെലുങ്കാനയില്‍ കീടനാശിനി കഴിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. ഞായറാഴ്ച രാവിലെ അച്ഛനും നാലു ആണ്‍മക്കളും കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തെലുങ്കാന രാഷ്ട്ര സമിതി നേതാവായ നയൊമം ഇര്‍ഫാന്റെ വീട്ടിലായിരുന്നു സംഭവം.കര്‍ഷകനായ വെങ്കിടാഹും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ചുപേരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മക്കളായ ശ്രീശൈലം, ശേഖര്‍ എന്നിവര്‍ മരിച്ചു. കുമാര്‍,മഹേഷ് എന്നിവരുടെ നില ഗുരുതരമായതിനാല്‍ ഇവരെ ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടൗണിനടുത്തുള്ള ഗോലപ്പള്ളിയില്‍ 400 സ്വകയര്‍ സ്വകാര്യ ഭൂമി ഇടപാടുമായി വെങ്കിടേഹിന് നേതാവായ ഇര്‍ഫാന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഭൂമി വാണിജ്യ മേഖലയില്‍ ആയതിനാല്‍ കുറഞ്ഞത് ഇതിന് 60 ലക്ഷം രൂപ വിലയുണ്ട്. എന്നാല്‍ ഇയാളുടെ ഭൂമി വില്‍പ്പനയ്ക്കില്ലെന്ന് ഇര്‍ഫാനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്നും ഇയാള്‍ക്കെതിരെ ഇര്‍ഫാന്റെ ഭീഷണി ഉണ്ടായിരുന്നു.

suicide2

ഭൂമിയുടെ രേഖകള്‍ മാറ്റാന്‍ തനിക്ക് അത്രയും സ്വാധീനമുണ്ടെന്ന് ഇര്‍ഫാന്‍ വെങ്കിടെഹിനോട് പറഞ്ഞിരുന്നു. ഇതില്‍ മനം നൊന്താണ് കര്‍ഷകനും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ ഞായറാഴ്ച രാവിലെയും ഒത്തുത്തീര്‍പ്പിനായി വെങ്കിടേഹും മക്കളും ഇര്‍ഫാന്റെ വീട്ടില്‍ എത്തിയിരുന്നു. അപ്പോഴും ഭൂമി വിട്ടികൊടുക്കുന്നതായിരിക്കും നല്ലതെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ മനം നൊന്ത് കൈയില്‍ കരുതിയിരുന്ന് കീടനാശിനി അഞ്ചുപേരും കഴിക്കുകയായിരുന്നു.

പോലിസ് ഇര്‍ഫാനെതിരെ കേസെടുത്തെങ്കിലും വെങ്കിടേഹിന്റെ കുടുംബത്തെ സഹായിക്കുകയാണ് ചെയ്തതെന്ന് ഇര്‍ഫാന്‍ പോലിസിനോട് പറഞ്ഞു. ഭൂമി ഇടപാടുമായി ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞു.എന്നാല്‍ വെങ്കിടേഹിനും കുടുംബത്തിനും ആത്മഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

English summary
wo young men have died and two others are battling for their lives after a farming family of five -- a father and his four sons - attempted suicide by consuming pesticide at Telangana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X