Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈഫൈ നിലച്ചു; കര്‍ഷകര്‍ ബെംഗളുരു മൈസൂര്‍ ഹൈവേ 2 മണിക്കൂര്‍ ഉപരോധിച്ചു

ബെംഗളുരു: വൈഫൈ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനാല്‍ കര്‍ഷകര്‍ ബെംഗളുരു മൈസൂര്‍ നാഷണല്‍ ഹൈവേ രണ്ടു മണിക്കൂര്‍ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെയാണ് രാമനഗരയില്‍ വൈഫൈ നിലച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ സില്‍ക്ക് മാര്‍ക്കറ്റായ ഇവിടെ ഇന്റര്‍നെറ്റിലൂടെയാണ് കച്ചവടമുറപ്പിക്കുന്നത്.

ഓണ്‍ലൈന്‍ ലേലം മുടങ്ങിയതോടെ കര്‍ഷകര്‍ രോഷാകുലരായി റോഡ് ഉപരോധത്തിലേക്ക് കടക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇടപെട്ടില്ലെന്ന് കര്‍ഷര്‍ ആരോപിക്കുന്നു. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുശേഷം ടെക്‌നിക്കല്‍ തകരാര്‍ സംഭവിച്ചതിനാല്‍ വൈഫൈ സംവിധാനം നിലച്ചു.

wifi-logo

1.45നാണ് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി വൈഫൈ ഉടന്‍ പുന:സ്ഥാപിക്കുമെന്ന് അറിയിച്ചത്. ബെംഗളുരുവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് രാമനഗര. 100 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് ഇവിടുത്തെ സില്‍ക്ക് കൊക്കൂണുകളുടെ വിപണനം. അതുകൊണ്ടുതന്നെ മാര്‍ക്കറ്റ് ഓപ്പണ്‍ ആക്കുമ്പോഴുള്ള ഇന്റര്‍നെറ്റ് തടസ്സം വന്‍ നഷ്ടമാണ് വരുത്തിവെക്കുക.

തിങ്കളാഴ്ചത്തെ വ്യാപാരം മുടങ്ങിയതോടെ ലേലം ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും രാമനഗരിയിലെ സില്‍ക്ക് കൊക്കൂണുകള്‍ക്ക് ആവശ്യക്കാര്‍ എത്താറുണ്ട്. ഓണ്‍ലൈന്‍ ലേലം നടക്കുന്നതിനാല്‍ ഇടനിലക്കാരുടെ ശല്യമില്ലാതെ കര്‍ഷകര്‍ക്ക് താരതമ്യേന മികച്ച ലാഭവും ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+