ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ക്രിമിനലുകളാണെന്ന് മന്ത്രി
ചണ്ഡിഗഢ്: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരിക്കെ കര്‍ഷകരെ ആക്ഷേപിച്ച് ഹരിയാന കൃഷിമന്ത്രി ഓംപ്രകാശ് ധന്‍കര്‍. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ക്രിമിനലുകളും ഭീരുക്കളുമാണെന്ന് പറഞ്ഞ മന്ത്രി ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരു സഹായവും നല്‍കില്ലെന്നും പ്രസ്താവിച്ചു.
പ്രസ്താവന വിവാദമായതോടെ തന്റെ ഭാഗം വിശദീകരിച്ച് മന്ത്രി രംഗത്തെത്തി. കര്‍ഷരെ ആക്ഷേപിക്കുകയല്ല താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രാരാബ്ദം സ്ത്രീകളുടെയും കുട്ടികളുടെയും മേല്‍ ചാര്‍ത്തി ഓടിയൊളിക്കുന്നവരെയാണ് താന്‍ ഭീരുക്കളെന്ന് പറഞ്ഞത്. ഹരിയാനയില്‍ ഇത്തരത്തില്‍ ആരും ആത്മഹത്യ ചെയ്യില്ല ഇത് ധീരന്മാരുടെ നാടാണെന്നും മന്ത്രി പറഞ്ഞു.

പാര്‍ട്ടി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതല്ല കൊലപാതമായിരുന്നു അതെന്നും മന്ത്രി വ്യക്തമാക്കി. ആത്മഹത്യ ചെയ്യാന്‍ കര്‍ഷനെ പ്രേരിപ്പിക്കുകയായിരുന്നു. നാടകമാണ് അവിടെ നടന്നത്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കര്‍ഷകരോടുള്ള ബിജെപി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പലരും വിമര്‍ശിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും വമ്പന്‍ പദ്ധതികള്‍ക്കുമായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന.












Click it and Unblock the Notifications