കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർ സമരം തുടരാൻ സാധ്യത; സിംഗുവിൽ ഇന്ന് നിർണായക യോഗം; ലഖ്നൗവിൽ നാളെ മഹാപഞ്ചായത്ത്

Google Oneindia Malayalam News

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകും. കാർഷിക നിയമഭേദഗതി പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ച ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സിംഗുവിൽ യോഗം ചേർന്ന് സമരം തുടരുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തി കൂടുതൽ തീരുമാനങ്ങളെടുക്കും. കാർഷിക നിയമ ഭേദഗതി സംബന്ധിച്ച ബിൽ നാളെയോടെ തയ്യാറാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. പാർലമെൻ്റിൽ ബില്ല് റദ്ദാക്കാനുള്ള സാങ്കേതിക നടപടികൾ ആരംഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം കർഷക സംഘടനകളും.

1

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി വിവാദ കാർഷിക നിയമഭേദഗതി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. കേന്ദ്രം കൊണ്ടുവന്ന മൂന്ന് പ്രധാനപ്പെട്ട നിയമങ്ങളാണ് പ്രധാനമന്ത്രി പിൻവലിക്കുന്നതായി അറിയിച്ചത്. ദില്ലിയിലെ അതിർത്തികളിലടക്കം ഒരു വർഷത്തോളമായി സമരം ചെയ്യുന്ന കർഷകർക്ക് ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്രം എടുത്തിട്ടുള്ളത്.

ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

2

എന്നാൽ, പാർലമെൻ്റിലാണ് കേന്ദ്രസർക്കാർ വിവാദ നിയമങ്ങൾ അവതരിപ്പിച്ച് പാസാക്കിയിട്ടുള്ളത്. നിയമം റദ്ദാക്കുമ്പോൾ സ്വാഭാവികമായും ബില്ല് കൊണ്ടുവന്ന് സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പാർലമെൻ്റിൽ വച്ചു തന്നെ നിയമം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചാൽ മാത്രമേ ഇതിന് ഔദ്യോഗികമായ സ്വഭാവം കൈവരികയുള്ളൂ. ശേഷം, മാത്രമേ കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ അവർക്ക് പൂർണ്ണ അർഥത്തിൽ വിജയം കൈവരിക്കാനായതായി അവകാശപ്പെടാനാവുകയുള്ളൂ.

ചെണ്ടയോടുള്ള അടങ്ങാത്ത കമ്പം...തായമ്പകയിൽ അരങ്ങേറ്റം കുറിക്കാൻ കരുനാഗപ്പള്ളി എംഎൽഎചെണ്ടയോടുള്ള അടങ്ങാത്ത കമ്പം...തായമ്പകയിൽ അരങ്ങേറ്റം കുറിക്കാൻ കരുനാഗപ്പള്ളി എംഎൽഎ

3

അതിനിടെ, കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന കോർ കമ്മിറ്റി യോഗം സമരം തുടരുന്നത് സംബന്ധിച്ച് നിലപാട് സ്വീകരിച്ചിരുന്നു. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന എല്ലാ സമരപരിപാടികളും കോർ കമ്മിറ്റിയിലും പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകളുമായി ബന്ധപ്പെട്ട് മാത്രമാണ് ചർച്ചചെയ്ത് തീരുമാനമെടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഇന്ന് ഉച്ചയ്ക്ക് സിംഗു അതിർത്തിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗത്തിലും സമരപരിപാടികൾ തുടരാൻ തന്നെയായിരിക്കും തീരുമാനം.

4

നാളെ ലഖ്നൗവിൽ ചേരുന്ന മഹാപഞ്ചായത്ത് വിജയകരമാക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ന്യായമായ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണം എന്നുള്ള കാര്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക, കാർഷിക നിയമഭേദഗതി ബിൽ റദ്ദാക്കുക, മരം കോച്ചുന്ന തണുപ്പിലും വെയിലിലും അശ്രാന്തം പോരാടി സമരപന്തലുകളിൽ മരിച്ചുവീണ കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച കേന്ദ്രത്തിന് മുമ്പാകെ ഉന്നയിക്കുന്നുണ്ട്.

ഡല്‍ഹി വിമാനത്താവളത്തിലെ നിര്‍ബന്ധിത പരിശോധന; മണിക്കൂറുകളോളം ക്യൂ നിന്ന് യാത്രക്കാര്‍, സംഭവം ഇങ്ങനെഡല്‍ഹി വിമാനത്താവളത്തിലെ നിര്‍ബന്ധിത പരിശോധന; മണിക്കൂറുകളോളം ക്യൂ നിന്ന് യാത്രക്കാര്‍, സംഭവം ഇങ്ങനെ

5

പാർലമെൻ്റിൽ ബില്ല് കൊണ്ടു വന്ന് നിയമം റദ്ദാക്കുന്നതിന് പുറമേ, ഈ ആവശ്യങ്ങളിൽ കൂടി കേന്ദ്രസർക്കാർ തീരുമാനമെടുത്താൽ മാത്രമേ സമരം പൂർണ അർത്ഥത്തിൽ കർഷക സംഘടനകൾ അവസാനിപ്പിക്കാനിടയുള്ളൂ. അതിനിടെ, ഡിസംബർ 26ന് കർഷക സംഘടനകൾ ആരംഭിച്ച സമരം തുടങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. അന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, പാർലമെൻ്റ് സമ്മേളനം തുടങ്ങുന്ന ഡിസംബർ 29ന് പാർലമെൻ്റിലേക്ക് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും പരിപാടികൾ വൻ വിജയകരമാക്കാനും കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തിരുന്നു.

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam

English summary
The next Union Cabinet will approve a bill to repeal agricultural laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X