കർഷകരും കേന്ദ്രവും നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞു; സമരം തുടരും, ഞായറാഴ്‌ച വീണ്ടും കൂടിക്കാഴ്‌ച
ന്യൂഡൽഹി: പ്രതിഷേധിക്കുന്ന കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ മൂന്നാം ഘട്ട ചർച്ചയും തീർമാനാവാതെ പിരിഞ്ഞു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ രണ്ട് ഇടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിലാണ് ചർച്ച നടന്നത്. മൂന്ന് കേന്ദ്രമന്ത്രിമാരാണ് കർഷക സംഘടനാ നേതാക്കളുമായി വ്യാഴാഴ്‌ച രാത്രി മുതൽ അഞ്ച് മണിക്കൂറിലധികം നീണ്ട ചർച്ച നടത്തിയത്. ഞായറാഴ്‌ച മറ്റൊരു റൗണ്ട് ചർച്ച നടത്താൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
സെക്‌ടർ 26ലെ മഹാത്മാഗാന്ധി സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ നടന്ന യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പങ്കെടുത്തിരുന്നു. കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.

അഞ്ച് മണിക്കൂറിലേറെ നീണ്ട ചർച്ച വെള്ളിയാഴ്‌ച പുലർച്ചെയാണ് അവസാനിച്ചത്. ചർച്ചയിലെ തീരുമാനങ്ങൾ പോസിറ്റീവ് ആണെന്ന് യോഗത്തിന് ശേഷം അർജുൻ മുണ്ട പറഞ്ഞു. ഇരുവിഭാഗവും ഓരോ വിഷയത്തിലും വിശദമായ ചർച്ച നടത്തിയെന്നും നിരവധി വിഷയങ്ങളിൽ സമവായത്തിലെത്തിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പറഞ്ഞു.
ഇരുവിഭാഗവും തമ്മിലുള്ള മൂന്നാംഘട്ട ചർച്ചയായിരുന്നു ഇത്. ഫെബ്രുവരി 8, 12 തീയതികളിൽ നടന്ന രണ്ട് ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിലാണ് അവസാനിച്ചത്. യോഗത്തിൽ പങ്കെടുത്ത കർഷക നേതാക്കളിൽ എസ്‌കെഎം (രാഷ്ട്രീയേതര) നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ, കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിംഗ് പന്ദേർ എന്നിവരും ഉൾപ്പെടുന്നു.
മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക ലക്ഷ്യമിട്ട് കൊണ്ടാണ് ഫെബ്രുവരി 13 മുതൽ 200ലധികം കർഷക യൂണിയനുകൾ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. ഇതിനിടെ ഭാരതീയ കിസാൻ യൂണിയന്റെ (കാഡിയൻ) സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പഞ്ചാബ് ഘടകത്തിന്റെ ഹർമീത് സിംഗ് കാഡിയൻ ഫെബ്രുവരി 16ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്‌തു.
അതേസമയം ഇന്നലെയും കർഷകർ ഡൽഹി ലക്ഷ്യമാക്കി കൊണ്ട് നീങ്ങിയിരുന്നു. കൂടാതെ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിക്കടുത്തുള്ള ഏറ്റവും വലിയ ജംഗ്ഷനായ രാജ്‌പുര റെയിൽവേ ജംഗ്ഷനിലെ ട്രാക്കുകളിൽ ഇരുന്നുകൊണ്ട് 200ലധികം കർഷകർ ട്രെയിൻ തടയൽ പ്രതിഷേധം നടത്തിയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെയാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.
ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. കൂടാതെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കർഷകരുടെ ട്രാക്‌ടറുകൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി.
കർഷകർ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലായിരുന്നു നിയന്ത്രണം. ഇതിന് പുറമെ ഡൽഹിയിൽ ഒരു മാസത്തോളം നീളുന്ന നിരോധനാജ്ഞയും പോലീസ് പ്രഖ്യാപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications