സിംഘുവില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നു, 100 സിസിടിവി ക്യാമറകള്‍, കര്‍ഷകര്‍ സമരം കടുപ്പിക്കുന്നു
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍. അടുത്തൊന്നും കാര്‍ഷിക നിയമത്തിനെതിരെയുള്ള സമരം അവസാനിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സിംഘു അതിര്‍ത്തിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് കര്‍ഷകര്‍ ശ്രമിക്കുന്നത്. ഭക്ഷണവും പാര്‍പ്പിടവും അടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. ഇത് സമരം അനിശ്ചിതമായി നീളുമെന്നാണ് വ്യക്തമാക്കുന്നത്. ഇതോടെ സര്‍ക്കാര്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.
കര്‍ഷക സമരത്തെ നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് സമരം കൊണ്ടുപോകുമെന്ന് വ്യക്തമാക്കി. മോദി സര്‍ക്കാര്‍ നിയമം പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. താങ്ങുവില ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആശയവിനിമയ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രതിഷേധ ഭൂമിയില്‍ ദീര്‍ഘകാലത്തേക്ക് സജ്ജമാക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇവിടെ കടുത്ത സുരക്ഷ ഒരുക്കാനാണ് കര്‍ഷകരുടെ പ്ലാന്‍. അക്രമികളെ അകറ്റി നിര്‍ത്താനാണ് നീക്കം.
നേരത്തെ കര്‍ഷക സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. നൂറ് സിസിടിവി ക്യാമറകള്‍ മേഖലയില്‍ സ്ഥാപിക്കും. വീഡിയോ റെക്കോര്‍ഡറും ഉണ്ടാവും. പ്രതിഷേധ വേദിയില്‍ ഉടനീളം ക്യാമറകള്‍ ഉണ്ടാവും. ഒരുപാട് പേര്‍ വരുന്നത് കൊണ്ട് തിരിച്ചറിയാന്‍ വേണ്ടിയാണ് ഈ നീക്കം. ഒപ്പം കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പ്രതിഷേധ ഭൂമിയില്‍ 600 വളണ്ടിയര്‍മാര്‍ പട്രോളിംഗ് നടത്തും. ആരൊക്കെ വരുന്നുണ്ടെന്നും പോകുന്നുണ്ടെന്നും ഇവര്‍ പരിശോധിക്കും. ഒപ്പം രാത്രിയിലും പരിശോധനയുണ്ടാവും.
മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ
അതേസമയം വളണ്ടിയര്‍മാരെ തിരിച്ചറിയാനും മാര്‍ഗമുണ്ടാവും. ഇവര്‍ ഗ്രീന്‍ ജാക്കറ്റ് ധരിച്ചിട്ടുണ്ടാവും. തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ക്ക് ഉണ്ടാവും. പത്ത് പ്രവേശന മേഖലകളില്‍ വലിയ എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിക്കും. ഇത് 800 മീറ്റര്‍ ചുറ്റളവിലായിരിക്കും. ഈ സിസിടിവിയിലൂടെ കര്‍ഷക നേതാക്കളുടെ പ്രവര്‍ത്തനവും പ്രസംഗങ്ങളും വീക്ഷിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് വിച്ഛേദിച്ച സാഹചര്യത്തില്‍ വൈഫൈ സൗകര്യത്തിനായി പ്രത്യേക ഒപ്ടിക്കല്‍ ഫൈബര്‍ ലൈനും സജ്ജമാക്കും. കടുത്ത ചൂടിനെ തുടര്‍ന്ന് ഇലക്ട്രിക് ഫാനുകളും എസിയും മെയിന്‍ സ്റ്റേജില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം