Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരം അവസാനിപ്പിക്കില്ല, പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കട്ടെയെന്ന് ടിക്കായത്ത്

ദില്ലി: കര്‍ഷക സമരത്തില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പിന്മാറില്ലെന്ന് രാകേഷ് ടിക്കായത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷകരുടെ നീക്കം. അതേസമയം പാര്‍ലമെന്റില്‍ വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ടിക്കായത്ത് ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറൂ എന്ന് ടിക്കായത്ത് വ്യക്തമാക്കി. സര്‍ക്കാരിനുള്ള വെല്ലുവിളി കൂടിയാണിത്. താങ്ങുവില സംബന്ധിച്ച് കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. ഉടനയൊന്നും കര്‍ഷക സമരം അവസാനിക്കില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

1

പാര്‍ലമെന്റില്‍ പാസാക്കിയ നിയമമാണിത്. അത് പാര്‍ലമെന്റില്‍ തന്നെ നടപടികളിലൂടെ പിന്‍വലിക്കണം. വളരെ വേഗത്തില്‍ കര്‍ഷക സമരം പിന്‍വലിക്കാനാവില്ല. ആദ്യ നിയമപരമായി അത് പിന്‍വലിക്കട്ടെ. കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ടിക്കായത്ത് പറഞ്ഞു. നാളെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ യോഗം ചേരുന്നുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിയമം പിന്‍വലിച്ചതിന് പിന്നാലെ ചെറിയ തോതില്‍ ആഘോഷങ്ങളും നടന്നു. എന്നാല്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന് അവരും പ്രഖ്യാപിച്ചു. കേന്ദ്രം കാര്‍ഷിക നിയമം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് മാപ്പു ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ പാര്‍ലമെന്റ് നടപടികള്‍ക്കായിസംഘടന കാത്തിരിക്കുകയാണ്. ഇതും കൂടി നടന്നാല്‍ കര്‍ഷകര്‍ക്ക് ചരിത്ര വിജയം നേടാന്‍ സാധിക്കും. കര്‍ഷക സമരത്തിന്റെ ഭാഗമായി ഏഴുന്നൂറോളം കര്‍ഷകര്‍ക്ക് ജീവത്യാഗം സംഭവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തമാണ് ഈ മരണങ്ങള്‍ക്ക് കാരണം. ലഖിംപൂര്‍ ഖേരിയിലെ കൊലപാതകം അടക്കം ഇതിന്റെ ഭാഗമായി ഉണ്ടായത്. കാര്‍ഷിക നിയമത്തിനെതിരെ മാത്രമല്ല ഈ സമരം നടന്നത്. കര്‍ഷകര്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ന്യായ വില ഉറപ്പാക്കുന്നതിന് കൂടി വേണ്ടിയാണ് ഈ സമരം നടന്നത്. അത് സര്‍ക്കാര്‍ നടപ്പാക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യം ഇപ്പോഴും പരിഗണിച്ചിട്ടില്ല. വൈദ്യുതി ഭേദഗതി ബില്ലും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഇക്കാര്യങ്ങളൊക്കെ സംയുക്ത കിസാന്‍ മോര്‍ച്ച പരിഗണിക്കും. കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നും എസ്‌കെഎം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ തീരുമാനത്തിനതെിരെ സുപ്രീം കോടതി നിയമിച്ച കാര്‍ഷിക പാനല്‍ അംഗം അനില്‍ ഗനവത് രംഗത്തെത്തി. പ്രധാനമന്ത്രി കര്‍ഷകരുടെ ക്ഷേമത്തിനും അപ്പുറം രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കിയതെന്ന് ഗനവത് പറഞ്ഞു. വളരെ പിന്തിരിപ്പന്‍ നയമാണ് മോദി എടുത്തിരിക്കുന്നത്. പല തിരുത്തലുകളും പരിഹാരങ്ങളും പാനല്‍ നിര്‍ദേശിച്ചിരുന്നു. അതൊന്നും മോദിയും ബിജെപിയും ഉപയോഗിച്ചില്ല. അവര്‍ക്ക് തിരഞ്ഞെടുപ്പ് ജയമായിരുന്നു പ്രധാനം. മറ്റൊന്ന് ലക്ഷ്യമല്ലെന്നും ഗന്‍വത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+