കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്കര്‍ ദിനം 'ഭരണഘടനാ സംരക്ഷണ' ദിനമായും 'കിസാന്‍ ബഹുജന്‍' ഐക്യദിവസമായും ആചരിക്കാൻ കര്‍ഷകസംഘടനകള്‍

Google Oneindia Malayalam News

ദില്ലി; കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം വീണ്ടും ശക്തമാക്കുവാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഭരണഘടനാ ശില്പിയായ ഡോ. ബിആര്‍ അംബേദ്കറിന്‍റെ ജയന്തി ദിനമായ ഏപ്രില്‍ 14ന് ഭരണഘടനാ സംരക്ഷണ ദിനവും കിസാന്‍ ബഹുജന്‍ ഐക്യദിവസമായും ആചരിക്കുവനാണ് സംഘടനകളുടെ തിരുമാനം. പ്രതിഷേധ പരിപാ‌ടികള്‍ക്കായി ദളിത് പ്രവര്‍ത്തകരോട് ദില്ലി അതിര്‍ത്തികളിലേക്ക് കൂ‌‌ട്ടമായി എത്തിച്ചേരുവാനും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.

farmers protest

രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷിതരുടെയും സ്വാതന്ത്ര്യം എന്ന സ്വപ്നത്തിന് പിന്നിലെ കനലാണ് ഭീംറാവു അംബേദ്കര്‍. ഭരണഘടനയുടെ ശില്പി എന്ന പേരിലാണ് അദ്ദേഹത്തെ ജനങ്ങള്‍ക്ക് പരിചയം. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഭരണഘടന നല്കിയ മൗലീക അവകാശങ്ങള്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ നടത്തുകയാണ്. ഇതുകാരണം തൊഴിലില്ലായ്മ, കാർഷിക കമ്മി, കടബാധ്യത എന്നിവ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതിസന്ധിയും രൂക്ഷമാവുകയാണ്, എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു.

വിവാദപരമായ കാർഷിക നിയമങ്ങൾ ഭൂവുടമകൾക്കും ഭൂരഹിതരായ കർഷകർക്കും ഒരുപോലെ ഭീഷണിയായിത്തീർന്നിരിക്കുകയാണ്.
വൻകിട കോർപ്പറേറ്റുകൾ വലിയ തോതിൽ യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി ലാഭകരമാക്കുമ്പോള്‍ കൂട്ടുകൃഷിക്കാരുടെ ജോലിസ്ഥലം നഷ്ടപ്പെടുത്തുകയും അതു അവരെ കൂടുതല്‍ അപകടകരമായ നിലയില്‍ എത്തിക്കുകയും ചെയ്യുകയാണെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം സിങ്കു, തിക്രി, ഖാസിപൂർ ഉള്‍പ്പെ‌ടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളുടെ ഭാഗമാകുമെന്ന് എസ്കെഎം അംഗം ഡോ. ദർശൻ പാൽ സിംഗ് പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് മോദി സർക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 നവംബറിലാണ് കാര്‍ഷിക സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചത്.

കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം; മാധ്യമങ്ങൾക്കെതിരേയും ആഞ്ഞടിച്ച് എംവി ജയരാജൻകണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം; മാധ്യമങ്ങൾക്കെതിരേയും ആഞ്ഞടിച്ച് എംവി ജയരാജൻ

ഒരു ധാര്‍മ്മികതയുമില്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചു: രമേശ് ചെന്നിത്തലഒരു ധാര്‍മ്മികതയുമില്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചു: രമേശ് ചെന്നിത്തല

വിദേശ നിർമിത കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകുംവിദേശ നിർമിത കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകും

English summary
Farmers' organizations to celebrate Ambedkar Day as Save Constitution Day and Kisan-Bahujan Ekta Diwas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X