കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹംഭാവം ഉപേക്ഷിച്ച് കാർഷിക നിയമം പിൻവലിക്കണം; കേന്ദ്രത്തോട് അമരീന്ദർ

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ നിരാകരിക്കുന്നതിനായി കഴിഞ്ഞ വർഷം സംസ്ഥാന നിയമസഭ പാസാക്കിയ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ലെങ്കിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കുമെന്നും അമരീന്ദർ വ്യക്തമാക്കി

Google Oneindia Malayalam News

ന്യൂഡൽഹി: സർക്കാർ അഹംഭാവം ഉപേക്ഷിച്ച് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. മൂന്ന് നിയമങ്ങളും പിൻവലിച്ച ശേഷം കർഷകരുമായി പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി അവർക്കുകൂടി സ്വീകാര്യമായ പുതിയ നിയമം കൊണ്ടുവരണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Amarinder

"കർഷകരുമായി ചർച്ച ചെയ്ത ശേഷം പുതിയ ബില്ലുകൾ കൊണ്ടുവരിക. അവരോടൊപ്പം ഇരിക്കുക, അവരോട് സംസാരിക്കുക, തുടർന്ന് ഒരു പുതിയ ബിൽ കൊണ്ടുവരിക. നിങ്ങൾ എന്തിനാണ് അന്തസ്സിലും അഹംഭാവത്തിലും ഇരിക്കുന്നത്, "അദ്ദേഹം കേന്ദ്രത്തോട് ചോദിച്ചു.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ നിരാകരിക്കുന്നതിനായി കഴിഞ്ഞ വർഷം സംസ്ഥാന നിയമസഭ പാസാക്കിയ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ലെങ്കിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കുമെന്നും അമരീന്ദർ വ്യക്തമാക്കി. കർഷകരും ഇന്ത്യൻ സർക്കാരും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ മറ്റ് വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം പഞ്ചാബിൽ നിന്നുള്ള 112 കർഷകർക്ക് ജീവൻ നഷ്ടമായെന്ന ചൂണ്ടികാണിച്ച അമരീന്ദർ രാഷ്ട്രപതിയുടെ സമ്മതത്തിനായി പഞ്ചാബ് അസംബ്ലി പാസാക്കിയ ഭേദഗതി ബില്ലുകൾ കൈമാറാത്തതിനെതിരെ ഗവർണറെയും വിമർശിച്ചു. തങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമല്ലെ എന്നായിരുന്നു അമരീന്ദർ ചോദിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 254 (2) പ്രകാരം അനുമതിക്കായി രാഷ്ട്രപതിക്ക് കൈമാറേണ്ടത് ഗവർണറുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം ഏറെക്കാലം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടിക്കായത്ത്. ബിജെപിയെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലി-യുപി അതിർത്തിയിൽ ഗാസിയാബാദിൽ നടക്കുന്ന കർഷക യൂണിയന്റെ പ്രതിമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു ടിക്കായത്ത്. ദില്ലി-നോയിഡ അതിർത്തിയിൽ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി.

Recommended Video

cmsvideo
Election 2021-ശൈലജ ടീച്ചറുടെ സ്വന്തം മട്ടന്നൂർ, ഇടതിന്റെ ഉരുക്കുകോട്ട | Oneindia Malayalam

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

കാർഷിക നിയമങ്ങള്‍ പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ ദില്ലിയിലെ കൂടുതൽ അതിർത്തി മേഖലകളിൽ ഉപരോധസമരം ആരംഭിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു. നിയമങ്ങള്‍ പിൻവലിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ തിക്രി, സിൻഘു അതിർത്തികളിൽ ദീർഘകാലത്തേക്ക് സമരം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. ഇവിടെ കുടിലുകള്‍ നിർമിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കമാണ് കർഷകർ നടത്തിയിട്ടുള്ളത്.

ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Farmers Protest Government should leave ego and scrap farm laws says Amarinder singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X