Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹമുണ്ട്: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നരേന്ദ്ര സിങ് തോമര്‍

ദില്ലി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ സമരം നാല് മാസം പിന്നിടുകയാണ്. പ്രശ്ന പരിഹാരത്തിനായി കേന്ദസര്‍ക്കാരും കര്‍ഷക സംഘടന പ്രതിനിധികളും തമ്മില്‍ ഇതിനോടകം 11 ഘട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയത്തിലെത്തിയിരുന്നില്ല. ഇരുപക്ഷവും നിലപാടില്‍ ഉറച്ച് നിന്നതിനാല്‍ ചര്‍ച്ചകള്‍ പരായപ്പെടുകയായിരുന്നു. നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്നാണ് ഇന്നത്തെ മാന്‍ കി ബാത്തിലും പ്രധാനനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.

അതേസമയം, പ്രശ്ന പരിഹാരത്തിനായി ഇനിയും ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണെന്നാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കുന്നത്. പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാറിന് ആഗ്രഹമുണ്ട്. കർഷകരും സർക്കാരും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ കേന്ദ്രം എപ്പോഴും തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ഗ്വാളിയറിൽ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒരു മാർഗം കണ്ടെത്തും. കേന്ദ്രം ചർച്ചകൾക്ക് തയ്യാറാണ്, പ്രശ്‌നം പരിഹരിക്കാൻ ആഗ്രഹിക്കുന്നു'-തോമര്‍ പറഞ്ഞു.

narendrasingh

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ നാല് മാസമായി ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുക്കയാണ്. പുതിയ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എം‌എസ്‌പിക്കും എപി‌എം‌സിക്കും രേഖാമൂലം ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുന്ന കര്‍ഷകര്‍ കരാറിനെ കർഷക വിരുദ്ധമെന്നാണ് വിശേഷിപ്പിക്കുന്നത്. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+