കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുബൈയില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം: ഹൈവേ ഉപരോധം, പോലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി

താനെ- ബജല്‍പൂര്‍ ഹൈവേയില്‍ വച്ച് ഒട്ടേറെ പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപമുള്ള ദേശീയ പാതയിലാണ് കര്‍ഷകരും പോലീസും ഏറ്റുമുട്ടിയത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഹൈവേ ഉപരോധിച്ച കര്‍ഷരും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

താനെ- ബജല്‍പൂര്‍ ഹൈവേയില്‍ വച്ച് ഒട്ടേറെ പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്രതിരോധ മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളുടെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് വാദിച്ച് രംഗത്തെത്തിയ കര്‍ഷകര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഉപയോഗിച്ച് വന്നിരുന്ന വിമാനത്താവളത്തിന് ചുറ്റും മതില്‍ കെട്ടാനുള്ള നാവിക സേനയുടെ ശ്രമമാണ് കര്‍ഷകരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

farmersprotst-22-1498114267.jpg -Properties

കുടുംബത്തോടെ ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാർ പത്തോളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. 17 ഗ്രാമങ്ങളിലെ കര്‍ഷകരാണ് മഹാരാഷ്ട്രയിൽ പത്തിടങ്ങളിലായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

English summary
A clash between protesting farmers and the police took place on a national highway in Maharashtra near Thane. Several policemen have been injured, sources said. Additional forces have been deployed in the area.
Read in English: Farmers protest near Thane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X