താങ്ങുവിലയിൽ വിട്ടൂവീഴ്ചയില്ല: ഒഡിഷയിൽ മഹാപഞ്ചായത്തിൽ പങ്കെടുത്ത് രാകേഷ് ടിക്കായത്ത്, സമരം ശക്തമാക്കുമെന്ന് മ
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷയിലെ ഭുവനേശ്വറിലെ ചണ്ഡിഖോലിൽ മഹാപഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയായിരുന്നു ടിക്കായത്ത് മഹാപഞ്ചായത്ത് നടത്തിയത്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഇതേ ആവശ്യം ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി സർക്കാരിനോട് ടിക്കായത്ത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഭുവനേശ്വറിലെത്തി രാകേഷ് ടിക്കായത്തിനെ നവ്നിർമാൻ ദേശീയ കൺവീനർ അക്ഷയ കുമാർ, കോൺഗ്രസ് എംഎൽഎ മുഹമ്മദ് മോക്വിം, മുതിർന്ന ആക്ടിവിസ്റ്റ് റാബി ദാസ് എന്നിവരാണ് സ്വീകരിച്ചത്. ഭുവനേശ്വറിലെത്തിയ ശേഷം കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ടിക്കായത്ത് നേരെ ചാണ്ഡിക്കോളിലേക്ക് പോവുകയും ചെയ്തു.

മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നതിനായി നൂറുകണക്കിന് കർഷകരാണ് ജജ്പൂർ ജില്ലയിലെ ചാണ്ഡിക്കോളിൽ തടിച്ചുകൂടിയിരുന്നു. മഹാപഞ്ചായത്തിൽ സംസാരിച്ച ടിക്കൈറ്റ് രാജ്യത്തുടനീളമുള്ള കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും കേന്ദ്രം അവതരിപ്പിച്ച കാർഷിക നിയമങ്ങൾ "കറുത്ത നിയമങ്ങൾ" ആണെന്നും ഇവ എത്രയും വേഗം പിൻവലിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
ദില്ലിയിൽ നടന്ന ഞങ്ങളുടെ ബഹുജന പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒഡീഷയിൽ നിന്നുള്ള ഓരോ കർഷകനോടും ഞാൻ നന്ദി പറയുന്നു. ഇത് രാജ്യത്ത് വലിയ സ്വാധീനം ചെലുത്തുമെന്നും ടിക്കായത്ത് പറഞ്ഞു. എംഎസ്‌പി നിലനിർത്തുന്നത് രാജ്യമെമ്പാടുമുള്ള കർഷകർക്ക് ഗുണം ചെയ്യുമെന്നും ടിക്കായത്ത് പറഞ്ഞു. കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടരാൻ തയ്യാറാണെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു.
സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണിതെന്ന് മഹാപഞ്ചായത്തിൽ പങ്കെടുത്ത ബികെയു നേതാവ് ഗുർനം സിംഗ് ചാദുനി പറഞ്ഞു. "കേന്ദ്രം മുതലാളിമാരുടെ ഏജന്റായി പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ എല്ലാ സ്വത്തുക്കളും വിൽപ്പന നടത്തുകയാണ്, സമ്പദ്‌വ്യവസ്ഥ ദുരിതത്തിലാണെന്നും," ചാദുനി പറഞ്ഞു.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications