കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമം: സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകി

85 കർഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത് സമിതി അംഗങ്ങൾ അറിയിച്ചു

Google Oneindia Malayalam News

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. 85 കർഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത് സമിതി അംഗങ്ങൾ അറിയിച്ചു. മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി പരിശോധിക്കും. നാലംഗ സമിതിയെയാണ് നേരത്തെ സുപ്രീംകോടതി നിയമിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്‍വാങ്ങിയിരുന്നു.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Supreme Court

ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം കേൾക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വരെ റിപ്പോർട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തില്ല. ഹോളി അവധിക്കാലം കഴിഞ്ഞ് സുപ്രീം കോടതി വീണ്ടും തുറക്കുന്ന ഏപ്രിൽ 5 ന് ശേഷം സുപ്രീം കോടതിയിൽ വാദം കേൾക്കുമെന്നാണ് കരുതുന്നത്. ജനുവരി 12നാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. രണ്ട് മാസത്തെ സമയമായിരുന്നു ഇവർക്ക് അനുവദിച്ചിരുന്നത്.

കർഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രശ്‌നത്തിൽ പരിഹാരം കാണാൻ ശ്രമിച്ചതായി സമിതി അംഗങ്ങൾ വ്യക്തമാക്കി. ഡോ. അശോക് ഗുലാട്ടി, ഡോ. പ്രമോദ് ജോഷി, അനിൽ ഘാൻവാട്ട് എന്നിവരാണ് മൂന്നംഗ സമിതിയലെ അംഗങ്ങൾ.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ നവംബർ മുതൽ ഡൽഹി അതിർത്തികളിൽ തങ്ങി സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രധാനമായും സമരത്തിന് നേതൃത്വം നൽകുന്നത്. നിയമങ്ങൾ കോർപ്പറേറ്റ് അനുകൂലമാണെന്നും മാണ്ഡി സമ്പ്രദായത്തെ ദുർബലപ്പെടുത്തുമെന്നുമാണ് കർഷകർ വാദിക്കുന്നത്. നിയമങ്ങൾ കാർഷിക മേഖലയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും ഒടുവിൽ കർഷകരെ സഹായിക്കുമെന്നും സർക്കാർ പറയുന്നത്.

Recommended Video

cmsvideo
വോട്ടുവിശേഷവും കുടുംബവിശേഷവും പറഞ്ഞ് Veena S Nair | Oneindia Malayalam

English summary
Farmers protest Supreme Court Appointed Committee Submits Report On Farm Laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X